താപനിലയം അടക്കാന്‍ കേന്ദ്രനിര്‍ദേശം ലഭിച്ചില്ളെന്ന് എന്‍.ടി.പി.സി
text_fieldsഹരിപ്പാട്: കായംകുളം താപനിലയത്തില്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നില്ളെങ്കിലും നിലയം അടച്ചുപൂട്ടാന്‍ കേന്ദ്രനിര്‍ദേശം ലഭിച്ചിട്ടില്ളെന്ന് എന്‍.ടി.പി.സി അറിയിച്ചു. നിലയത്തിന് കേന്ദ്രസഹായം ലഭിക്കുന്നതിന് സംസ്ഥാന വൈദ്യുതി മന്ത്രി കേന്ദ്ര ഊര്‍ജ സഹമന്ത്രിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയപ്പോള്‍ കേന്ദ്രത്തിന് അനുകൂല നിലപാടല്ലായിരുന്നു. സംസ്ഥാനം വൈദ്യുതി വാങ്ങാത്ത കാലത്തോളം പ്രതിസന്ധിക്ക് പരിഹാരമില്ളെന്നായിരുന്നു ഊര്‍ജ സഹമന്ത്രിയുടെ അഭിപ്രായം. എന്നാല്‍, നിലയം അടച്ചുപൂട്ടാന്‍ നീക്കം ഇപ്പോള്‍ ഇല്ളെന്ന് അധികൃതര്‍ പറഞ്ഞു.
ബോര്‍ഡ് വൈദ്യുതി വാങ്ങാതെവന്നപ്പോഴാണ് മൂന്നുമാസമായി ഉല്‍പാദനം നിര്‍ത്തിവെച്ചത്. നാഫ്ത ഇന്ധനമായി ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇത് ചെലവ് കൂടാനും എന്‍.ടി.പി.സിക്ക് നഷ്ടമുണ്ടാകാനും കാരണമാകുന്നു. കായംകുളം താപനിലയവുമായി 2023 വരെ പര്‍ച്ചേസിങ് എഗ്രിമെന്‍റ് നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി വാങ്ങിയാലും ഇല്ളെങ്കിലും മാസം 17 കോടി രൂപ സംസ്ഥാനം നല്‍കണം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇത് താങ്ങാനാകുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വിറ്റ് പ്രതിസന്ധി മറികടക്കാന്‍ താപനിലയവും ആലോചിക്കുന്നു. അതിനിടെയാണ് നിലയം പൂട്ടാന്‍ പോകുന്നുവെന്ന പ്രതീതി ജനിപ്പിച്ചുള്ള പ്രതികരണം കേന്ദ്ര ഊര്‍ജവകുപ്പിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.