കണ്ണൂര്‍ ജില്ലയില്‍ 16കാരന് കരിമ്പനി
text_fieldsകണ്ണൂര്‍: ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരിയില്‍ തൊണ്ടിലേരി ലക്ഷംവീട് കോളനിയിലെ 16 വയസ്സുകാരന് കരിമ്പനി(ലീഷ്മാനിയാസിസ്) സ്ഥിരീകരിച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ. ബേബിയുടെ നിര്‍ദേശ പ്രകാരം ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. എം.കെ. ഷാജ്, ജില്ലാ മലേറിയ ഓഫിസര്‍ കെ.കെ. ഷിനി എന്നിവര്‍ മാനന്തേരി സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഏകകോശ ജീവികളായ ലീഷ്മാനിയ വിഭാഗത്തില്‍പെട്ട രോഗാണുക്കളാണ്് കരിമ്പനിക്ക് കാരണം. ഡംഡം ഫീവര്‍, അസം ഫീവര്‍ എന്നൊക്കെ ഈ പനി അറിയപ്പെടുന്നു. ഫൈ്ള ബൊട്ടൊമിന്‍ സാന്‍റ് ഫൈ്ള അഥവാ മണലീച്ചയാണ് രോഗം പരത്തുന്നത്. ഒരു കൊതുകിന്‍െറ ഏകദേശം മൂന്നിലൊന്ന് മാത്രം വലുപ്പമുള്ള ചെറു ഷഡ്പദങ്ങളാണ് മണലീച്ചകള്‍. ഇവ പകല്‍ സമയത്ത് സജീവമാകാറില്ല. വീടിന്‍െറയും തൊഴുത്തിന്‍െറയുമൊക്കെ ഇരുണ്ട മൂലകളിലോ മണ്‍ഭിത്തികളിലെ ചെറിയ വിടവുകളിലോ വിള്ളലുകളിലോ സുഷിരങ്ങളിലോ ഒക്കെയാണ് ഇവ തങ്ങാറുള്ളത്. മനുഷ്യരില്‍ രോഗം പ്രത്യക്ഷപ്പെടാന്‍ പലപ്പോഴും എട്ടു മുതല്‍ 10 മാസം വരെ എടുക്കും.
തൊലിപ്പുറമെ ചെറിയ കുരു പോലെയാണ് രോഗം ആരംഭിക്കാറെങ്കിലും സാവധാനം വ്രണമായി മാറും. വ്രണമുണ്ടായ ശരീരഭാഗവുമായി ബന്ധപ്പെട്ട് കഴല വലുതാവാറുണ്ട്. പലപ്പോഴും കുറച്ചു കഴിഞ്ഞ് ഈ വ്രണം ഉണങ്ങും. മുഖത്തും കഴുത്തിലും നെഞ്ചിലും കൈകാലുകളിലുമാണ് കൂടുതലായും വ്രണങ്ങള്‍ കാണപ്പെടുന്നത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണ് കാലാ അസാര്‍ (വിസറല്‍ ലീഷ്മാനിയാസിസ്). ഇത് ഗുരുതരമാകുന്നതും മരണകാരിയായി മാറാവുന്നതുമായ രോഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.