സ്വകാര്യ ഹജ്ജ് ക്വോട്ട അനുവദിച്ചു
text_fieldsന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് ക്വോട്ട അനുവദിച്ചു. ഏഴ് വര്‍ഷവും അതില്‍ കൂടുതലും ഹജ്ജ് ലൈസന്‍സ് ലഭിച്ചവരെ ഒന്നാം കാറ്റഗറിയിലും അല്ലാത്ത ഗ്രൂപ്പുകളെ രണ്ടാം കാറ്റഗറിയായും നിശ്ചയിച്ചാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ക്വോട്ട അനുവദിച്ചത്. ആകെ 36,000 പേര്‍ക്കുള്ള സ്വകാര്യ ക്വോട്ടയില്‍ കേരളത്തിലെ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 5422 സീറ്റുകള്‍ ലഭിച്ചു. ഇതിനു പുറമെ കേരളത്തിനു പുറത്തുള്ള മലയാളി ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 3000 സീറ്റുകളുമുണ്ട്.
ഒന്നാം കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് മൊത്തം ക്വോട്ടയുടെ 70 ശതമാനവും രണ്ടാം ഗ്രൂപ്പിലുള്ളവര്‍ക്ക് 30 ശതമാനവുമാണ്. രണ്ടാം കാറ്റഗറിയില്‍ കഴിഞ്ഞ വര്‍ഷം യോഗ്യരായിരുന്നിട്ടും ക്വോട്ട ലഭിക്കാത്ത 144 ഗ്രൂപ്പുകളില്‍ 129 ഗ്രൂപ്പുകള്‍ക്ക് നറുക്കെടുപ്പില്ലാതെയും ബാക്കിയുള്ള ഗ്രൂപ്പുകളില്‍ നിന്ന് 87 എണ്ണത്തിന് നറുക്കെടുപ്പിലൂടെയുമാണ് ക്വോട്ട ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.