വിജിലൻസ് കണ്ടെത്തൽ വസ്തുതാ വിരുദ്ധം: കെ. ബാബു
text_fieldsകൊച്ചി: ബാർ ലൈസൻസ് അനുവദിച്ചത് സംബന്ധിച്ച വിജിലൻസ് എഫ്.ഐ.ആറിലെ കണ്ടെത്തലുകൾ വസ്തുതാ വിരുദ്ധമെന്ന് മുൻ എക്സൈസ് മന്ത്രി കെ. ബാബു. ചട്ടവിരുദ്ധമായി ബാർ ലൈസൻസ് അനുവദിച്ചിട്ടില്ല. ബീയർ, വൈൻ പാർലറുകൾക്ക് വ്യക്തിപരമായല്ല അനുമതി നൽകിയത്. എക്സൈസ് കമീഷണറുടെ അധികാരം കവർന്നെടുത്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കെ. ബാബു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയം അടിസ്ഥാനമാക്കിയാണ് ലൈസൻസ് അനുവദിച്ചത്. ബാറുകൾ പൂട്ടുന്നതിനെതിരായ കേസിൽ ഹൈകോടതി സർക്കാറിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. വിജിലൻസിന്‍റെ എഫ്.ഐ.ആർ മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും കെ. ബാബു പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ നൂറ് കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് നിഗമനം. ലൈസന്‍സ് അനുവദിച്ചതിലും ചില അപേക്ഷകള്‍ നിരസിച്ചതിലും മറ്റു ചിലത് വൈകിച്ചതിലുമെല്ലാം അഴിമതിക്കുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ചില അപേക്ഷയില്‍ വേഗം തീരുമാനം ഉണ്ടായതിനും മറ്റ് ചിലത് പിടിച്ചുവെച്ചതിനും പിന്നില്‍ ബാര്‍ ഹോട്ടല്‍ ഉടമാ സംഘത്തിന്‍റെ ഇടപെടലുണ്ടെന്നും വിജിലന്‍സ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.