പ്ലാച്ചിമട നഷ്ടപരിഹാരം: നിയമനിര്‍മാണസാധ്യത പരിശോധിക്കും –മന്ത്രി എ.കെ. ബാലന്‍
text_fieldsപാലക്കാട്: പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനാവശ്യമായ നിയമനിര്‍മാണത്തിന്‍െറ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലില്‍ തുടര്‍ നടപടി കൈക്കൊള്ളാന്‍ കേന്ദ്രം ഭരിക്കുന്നവര്‍ തയാറായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ‘പരിസ്ഥിതിയും മനുഷ്യാവകാശവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് ബില്‍ പരിഗണനക്ക് വിട്ടത്. എന്‍.ഡി.എ സര്‍ക്കാര്‍ വന്നിട്ടും തുടര്‍ നടപടി ഉണ്ടായില്ല. ആറന്‍മുള, മെത്രാന്‍ കായല്‍ വിഷയങ്ങളില്‍ കഴിഞ്ഞ സര്‍ക്കാറെടുത്ത നടപടികള്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടമില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പഠനത്തിന് ശേഷമേ പാറ-മണല്‍ ഖനനത്തിന് അനുമതി നല്‍കൂ. കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമാണ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമീഷന്‍ അംഗം പി. മോഹന്‍ദാസ്, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി എന്നിവര്‍ സംസാരിച്ചു. വിദഗ്ധര്‍ ക്ളാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.