മലയാളികളുടെ തിരോധാനം: മുംബൈയില്‍ അറസ്റ്റിലായവരെ കൊച്ചിയിലെത്തിച്ചു
text_fieldsനെടുമ്പാശ്ശേരി: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ രണ്ടുപേരെ കൊച്ചിയിലത്തെിച്ചു. ഐ.എസ് റിക്രൂട്ട്മെന്‍റിനുവേണ്ടി മതം മാറ്റാന്‍ പ്രേരണയായെന്ന പരാതിയില്‍ വ്യാഴാഴ്ച നവിമുംബൈയിലെ നെരൂളില്‍നിന്ന് അറസ്റ്റിലായ അര്‍ഷി ഖുറൈശി, താണെ കല്യാണ്‍ നിവാസി റിസ്വാന്‍ ഖാന്‍ എന്നിവരെയാണ് കൊച്ചിയില്‍ കൊണ്ടുവന്നത്. ഇസ്ലാമിക് റിസര്‍ച് സെന്‍റര്‍ പ്രവര്‍ത്തകരായ ഇരുവരെയും മഹാരാഷ്ട്ര എ.ടി.എസിന്‍െറ സാന്നിധ്യത്തില്‍ കേരള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹ്യയുടെ ഭാര്യ മെര്‍ലിന്‍ എന്ന മറിയത്തെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും തടവില്‍ പാര്‍പ്പിച്ചെന്നുമാണ് അര്‍ഷി ഖുറൈശിക്ക് എതിരായ ആരോപണം. കൊച്ചി തമ്മനം സ്വദേശിനിയായ മെര്‍ലിന്‍െറ സഹോദരന്‍ എബിന്‍ ജേക്കബാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. യഹ്യയും മെര്‍ലിനും ഐ.എസില്‍ ചേര്‍ന്നെന്നാണ് സംശയമുയര്‍ന്നത്. ആലുവ ഡിവൈ.എസ്.പി റുസ്തമിന്‍െറ നേതൃത്വത്തിലത്തെിയ ആറംഗ പൊലീസ് സംഘമാണ് മുംബൈയില്‍ തങ്ങി അന്വേഷണം നടത്തിയത്.ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് ഇരുവരെയും നെടുമ്പാശ്ശേരിയിലത്തെിച്ചത്. മുഖം മറച്ച് കൊണ്ടുവന്ന ഇരുവരെയും സായുധ കമാന്‍ഡോകളുടെ അകമ്പടിയോടെ കൂടുതല്‍ ചോദ്യം ചെയ്യലിന് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പരാതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരിക്കാനാണ് ഇവരെ കേരളത്തിലത്തെിച്ചത്.
അതേസമയം, അര്‍ഷി ഖുറൈശി കേരളത്തില്‍ എത്തിയിരുന്നപ്പോള്‍ തങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. കേരളത്തില്‍ പല തവണ വന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണിത്. ചില ഇസ്ലാമിക സംഘടനകളുടെ പരിപാടികളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇസ്ലാമിക് റിസര്‍ച് സെന്‍റര്‍ പ്രവര്‍ത്തകനായ ഖുറൈശി സമ്മതിച്ചിട്ടുണ്ട്. മൂന്ന് സംഘടനകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അറിയുന്നു. എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ വിവരം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. മതം മാറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ളെന്നും ഇസ്ലാമിലേക്ക് സ്വമേധയാ കടന്നുവരുന്നവര്‍ക്കും മറ്റുമായി ഇസ്ലാമിനെക്കുറിച്ച പഠനക്ളാസുകള്‍ നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഖുറൈശി വെളിപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.