എം.എസ്.സി പ്രവേശത്തിന് ഭാഷയുടെ മാര്‍ക്കും; ഉത്തരവ് വിവാദത്തില്‍
text_fieldsതേഞ്ഞിപ്പലം: എം.എസ്.സി പ്രവേശത്തിന് യോഗ്യതാപരീക്ഷയിലെ ഭാഷാ വിഷയങ്ങളുടെ മാര്‍ക്കും പരിഗണിക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലാ തീരുമാനം വിവാദത്തില്‍. ഡിഗ്രിക്ക് പഠിക്കുന്ന വേളയില്‍ ഇല്ലാത്ത നിയമം പി.ജി പ്രവേശസമയത്ത് നിര്‍ബന്ധിക്കുന്നത് അംഗീകരിക്കില്ളെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ രംഗത്തത്തെി. ഡിഗ്രി തലത്തില്‍ ഭാഷാവിഷയങ്ങളില്‍ മികച്ച സ്കോര്‍ നേടിയവര്‍ക്ക് മാത്രമായി എം.എസ്സി പഠനം ഒതുങ്ങുമെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
പി.ജി പ്രവേശനടപടി തുടങ്ങിയ വേളയിലാണ് പുതിയ നിര്‍ദേശം വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പെട്ടത്. എം.എസ്സി മാത്സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങള്‍ക്കാണ് പ്രശ്നം. ബി.എസ്സി മെയിന്‍ വിഷയത്തിന്‍െറ മാര്‍ക്ക് മാത്രമാണ് എം.എസ്സി പ്രവേശത്തിന് കഴിഞ്ഞവര്‍ഷം വരെ പരിഗണിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ഡിഗ്രിയുടെ മൊത്തം ഗ്രേഡ് (മാര്‍ക്ക്) കണക്കാക്കി പി.ജി പ്രവേശം നടത്താനാണ് തീരുമാനം. കഴിഞ്ഞ പി.ജി പഠനബോര്‍ഡാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പി.ജിക്ക് പഠിക്കുന്നവര്‍ ഭാഷാവിഷയങ്ങളിലും പ്രാവീണ്യം നേടണമെന്ന നിലക്കാണ് പഠനബോര്‍ഡ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
ബി.എസ്സിക്ക് പഠിക്കുന്നവര്‍ പൊതുവെ മെയിന്‍ വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. എം.എസ്സി പ്രവേശത്തിന് മെയിന്‍ വിഷയത്തിലെ മാര്‍ക്ക് പരിഗണിച്ചതിനാലാണിത്. പൊടുന്നനെയുള്ള നിബന്ധന മാറ്റം ഒട്ടേറെ പേരുടെ പി.ജി പഠനം അവതാളത്തിലാക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളിലൊന്നും ഈ നിബന്ധനയില്ളെന്നും ഇവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.