‘അവളിലേക്കുള്ള ദൂരം’ ഡോക്യുമെന്‍ററി പ്രകാശനം ഇന്ന്
text_fieldsതിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍െറ ജീവിതവും സവിശേഷതകളും ആസ്പദമാക്കി മാധ്യമം ന്യൂസ് ഫോട്ടോഗ്രാഫര്‍ പി. അഭിജിത്ത് തയാറാക്കിയ ‘അവളിലേക്കുള്ള ദൂരം’ ഡോക്യുമെന്‍ററിയുടെ പ്രകാശനവും പ്രഥമപ്രദര്‍ശനവും പ്രസ്ക്ളബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും.
മലയാളികളായ ഒരു ട്രാന്‍സ്ജന്‍ഡര്‍ കുടുംബത്തിന്‍െറ ജീവിതം ആവിഷ്കരിക്കുകയാണ് ‘അവളിലേക്കുള്ള ദൂരം’. തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും കുടുംബവുമായുള്ള ബന്ധവും എല്ലാം അവര്‍ സ്വന്തം വാക്കുകളിലൂടെ പ്രേക്ഷകരോട് പങ്കുവെക്കുന്നു. സെലിബ്രിറ്റികളായ രണ്ടുപേര്‍ തങ്ങളുടെ ‘ട്രാന്‍സ്’ ജീവിതത്തെക്കുറിച്ച് മറയില്ലാതെ തുറന്നുപറയുന്നതിലൂടെ കേരളത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്കാണ് ഡോക്യുമെന്‍ററി വിരല്‍ ചൂണ്ടുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ഒമ്പത് വര്‍ഷം നിരീക്ഷിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്‍ററി തയാറാക്കിയിരിക്കുന്നത്. ആശയവും സംവിധാനവും പി. അഭിജിത്തിന്‍േറതാണ്. നിര്‍മാണം: എ. ശോഭില. ബി.ആര്‍. റോബിന്‍ (കാമറ), അമല്‍ജിത്ത് (എഡിറ്റിങ്), കെ. ജില്‍ജിത്ത്, അജയ് മധു (ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍), എ.എസ്. അജിത്കുമാര്‍ (സംഗീതം), മിഥുന്‍ മുരളി (സൗണ്ട് മിക്സിങ്), എം. അയ്യപ്പന്‍ (സബ്ടൈറ്റില്‍സ്), ടി. ശിവജികുമാര്‍ (പരസ്യകല) എന്നിവരാണ് അണിയറയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.