സര്‍വേയര്‍മാരെ സര്‍ക്കാര്‍ തിരിച്ചു വിളിച്ചു; താലൂക്ക് ഓഫിസുകളിലെ ഭൂജോലികള്‍ നിലച്ചു
text_fieldsതൃശൂര്‍: മൂന്ന് പതിറ്റാണ്ട് കോടികള്‍ ചെലവിട്ട് നടത്തിയിട്ടും എങ്ങുമത്തെിയില്ളെന്ന ആക്ഷേപത്തത്തെുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തി വെച്ച റീസര്‍വേ ജോലികള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരിക്കേ താലൂക്കുകളില്‍ ഇതിനായി നിയമിച്ചിരുന്ന സര്‍വേയര്‍മാരെ വകുപ്പ് തിരികെ വിളിച്ചു. വര്‍ക്ക് അറേഞ്ച്മെന്‍റിലായിരുന്ന ഇവര്‍ സര്‍വേ വകുപ്പിലെ സ്വന്തം തസ്തികകളിലേക്ക് മടങ്ങിയതോടെ, താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഭൂമി സംബന്ധമായ ജോലികള്‍ സ്തംഭിച്ചു.
റീസര്‍വേ ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന ഭൂമിസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ 2010 മുതലാണ് താലൂക്ക് ഓഫിസുകളിലേക്ക് മാറ്റിയത്. എന്നാല്‍, ഈ ജോലികള്‍ നിര്‍വഹിക്കുന്നതിന് പുതിയ തസ്തികകള്‍ അധികമൊന്നും സൃഷ്ടിച്ചില്ല. പകരം സര്‍വേ വകുപ്പിലുള്ളവരെ വര്‍ക്ക് അറേഞ്ച്മെന്‍റില്‍ ഇവിടങ്ങളില്‍ നിയമിക്കുകയായിരുന്നു. വര്‍ക്ക് അറേഞ്ച്മെന്‍േറാ ഡെപ്യൂട്ടേഷനോ അനുവദിക്കേണ്ടതില്ളെന്ന പുതിയ സര്‍ക്കാറിന്‍െറ നിലപാട് വന്നതോടെയാണ് ഇവരെയെല്ലാം തിരികെ വിളിച്ചത്. ഈ മാസം 10 വരെയായിരുന്നു പഴയ തസ്തികകളിലേക്ക് മടങ്ങാനായി സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന അവസാന സമയം.
റീസര്‍വേയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ്. 15 പേര്‍ വരെ വര്‍ക്ക് അറേഞ്ച്മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന താലൂക്കുകളില്‍പോലും ഇപ്പോഴും പരാതികള്‍ കെട്ടിക്കിടക്കുകയാണ്. ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ കോടതിയുടെ നിര്‍ദേശത്തോടെയും ജോലി ക്രമീകരണ വ്യവസ്ഥയിലുമായി അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ ഈ വിഭാഗത്തിലുള്ളത്. കോടതികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കലിലുമായി ഇവരുടെ സേവനം ചുരുങ്ങുന്നുവെന്ന ആക്ഷേപം ജീവനക്കാര്‍ക്കിടയില്‍ തന്നെയുണ്ട്.
1966-67 കാലത്ത് തുടങ്ങിയ റീസര്‍വേ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് 1664 വില്ളേജുകളുള്ളതില്‍, 881 വില്ളേജുകളില്‍ മാത്രമാണ് ഇതുവരെ റീസര്‍വേ പൂര്‍ത്തിയാക്കാനായത്. പൂര്‍ത്തിയാക്കിയ വില്ളേജുകളിലാകട്ടെ ആയിരക്കണക്കിന് പരാതികളും കോടതി നടപടികളുമാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷനല്‍ ലാന്‍ഡ് റെക്കോഡ്സ് മോഡേണൈസേഷന്‍ പ്രോഗ്രാമില്‍പെടുത്തി റീസര്‍വേ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ 2008ല്‍ ‘ഭൂമി കേരളം’ പദ്ധതി ആരംഭിച്ചെങ്കിലും സര്‍ക്കാറിന് കോടികളുടെ ബാധ്യതയുണ്ടാക്കിയതല്ലാതെ അതും ലക്ഷ്യംകണ്ടില്ല. ഏഴ് വില്ളേജുകളില്‍ പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാറിന്‍െറ അവകാശവാദമെങ്കിലും, ഒരു വില്ളേജിലും റീസര്‍വേ റെക്കോഡുകള്‍ അന്തിമമായി തയാറാക്കാനായിട്ടില്ളെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു.
ആക്ഷേപങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച റീസര്‍വേ പിന്നീട്, സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമായും അപേക്ഷ ലഭിക്കുന്ന മുറയില്‍ സ്വകാര്യ ഭൂമിയിലുമായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും നടപടികള്‍ തുടര്‍ന്നില്ല. ഈ മാസം 10 വരെയും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം താലൂക്ക് ഓഫിസുകളിലെയും സ്ഥിതി ഇതാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വേയര്‍മാരെ പിന്‍വലിക്കുകയും മേല്‍ ഉദ്യോഗസ്ഥരെ നിലനിര്‍ത്തുകയും ചെയ്ത നടപടിക്കെതിരെയും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. സര്‍വേ വകുപ്പിലെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ ഉദ്യോഗസ്ഥരെ മടക്കിവിളിച്ചാലും കാര്യമായ ജോലികള്‍ ഏല്‍പിക്കാനുണ്ടാകില്ളെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വര്‍ക്ക് അറേഞ്ച്മെന്‍റ് അനുവദിച്ചതിലൂടെ വകുപ്പിലെ നിരവധി ജോലികള്‍ പല ജില്ലകളിലും മുടങ്ങിക്കിടക്കുകയാണെന്നാണ് സര്‍വേ വകുപ്പിന്‍െറ വിശദീകരണം. പ്രത്യേക പ്രോജക്ടുകളിലേക്ക് വര്‍ക്ക് അറേഞ്ച്മെന്‍റ് സംവിധാനം തുടരുമെന്നുമാണ് വകുപ്പിന്‍െറ അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.