Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷിമന്ത്രി...

കൃഷിമന്ത്രി നേരിട്ടത്തെി; വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ ക്രമക്കേട് കണ്ടത്തെി

text_fields
bookmark_border
കൃഷിമന്ത്രി നേരിട്ടത്തെി;  വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ ക്രമക്കേട് കണ്ടത്തെി
cancel

കോഴിക്കോട്: കൃഷി വകുപ്പിനു കീഴിലെ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ വന്‍ ക്രമക്കേട്. പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകക്ക് നല്‍കിയതു വരെയുള്ള കാര്യങ്ങളിലാണ് ഗുരുതര പിഴവ്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട സ്ഥലത്ത് ടൈല്‍സ് വിപണനം വരെ നടക്കുന്നതായ ക്രമക്കേട് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരിട്ടത്തെിയാണ് കണ്ടത്തെിയത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് മന്ത്രി എത്തിയത്.കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷഷണ കേന്ദ്രം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് സന്ദര്‍ശനം. ക്രമക്കേട് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സന്ദര്‍ശന ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൃഷിക്കാര്‍ക്കും കര്‍ഷകര്‍ക്കും നല്‍കേണ്ട സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കിയത് ന്യായീകരിക്കാനാവില്ളെന്ന് മന്ത്രി പറഞ്ഞു. ടൈല്‍സ് കച്ചവടക്കാര്‍ക്ക് പച്ചക്കറി വിപണന കേന്ദ്രത്തില്‍ എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ സൂക്ഷിക്കേണ്ട അഞ്ച് ശീതീകരണ സംവിധാനത്തിലും ഡ്രൈ ഫ്രൂട്ട്സ്, ഈത്തപ്പഴം, മറ്റ് രാജ്യങ്ങളില്‍ നിന്നുളള പഴങ്ങള്‍ എന്നിവയാണുള്ളത്. വേങ്ങേരിയില്‍ യഥേഷ്ടം സ്ഥലമുണ്ടായിരിക്കെ നഗരത്തില്‍ 12,000 രൂപ വാടകക്ക് മുറിയെടുത്തത് അംഗീകരിക്കാനാവില്ളെന്നും നടപടി റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന്, മുറിയെടുത്ത വകയില്‍ ചെലവായ തുക ഈടാക്കും. കൊപ്ര ഉണക്കാന്‍ സ്ഥാപിച്ച ഡ്രയര്‍ യൂനിറ്റുകള്‍ കേരഫെഡ് മറ്റൊരു സൊസൈറ്റിക്ക് കൊടുത്തത് അന്വേഷിക്കും. തന്‍െറ സന്ദര്‍ശനമറിഞ്ഞ് യൂനിറ്റിലേക്ക് ധിറുതിയില്‍ കൊപ്ര മാറ്റിയതാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ വ്യക്തമാവും. തമിഴ്നാട്ടില്‍നിന്നുള്ള മൊത്ത വിപണനക്കാരാണ് വിപണന കേന്ദ്രം കൈയടക്കിവെച്ചിരിക്കുന്നത്. കേന്ദ്രത്തിലെ 100 മുറികളില്‍ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ലേലത്തില്‍ പോയിട്ടുണ്ട്.  ഇവയിലൊന്നുപോലും കൃഷിക്കാര്‍ക്ക് ലഭിച്ചതായി കാണുന്നില്ല.

ഇവിടത്തെ സംഘമൈത്രി പദ്ധതിയും കാര്യക്ഷമമല്ളെന്ന് മന്ത്രി പറഞ്ഞു. വേങ്ങേരി വിപണനകേന്ദ്രത്തിന്‍െറ വികസനത്തിന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായ സമിതി രൂപവത്കരിക്കും. കൃഷി വകുപ്പിന്‍െറ അഗ്രി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്ന് ഇവിടെ സ്ഥാപിക്കും. ഇതര സംസ്ഥാനത്തെ പച്ചക്കറി വരവ് നിയന്ത്രിക്കും. കൃഷിയറിവ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ഇവിടെ നടപ്പാക്കും. ഇതിനായി കര്‍ഷകരില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, കൃഷി ഡയറക്ടര്‍ അശോക് കുമാര്‍, ജോ. ഡയറക്ടര്‍മാരായ കെ.എ. ആയിഷാബി, പി. ഹരിദാസന്‍, അസി. ഡയറക്ടര്‍  എസ്. ശുഭ, അസി. സെക്രട്ടറി പി.പി. നിസാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ സി.യു. ശാന്തി, പി.എന്‍. ജയശ്രീ, എ.പി. ഐസക്, ടി. ഗീത, കെ.ടി. ലീന എന്നിവരും മന്ത്രിയെ അനുഗമിച്ചു.


പച്ചക്കറി കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ -മന്ത്രി സുനില്‍ കുമാര്‍
കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി കര്‍ഷകര്‍ക്ക് പലിശരഹിത വായ്പാ പദ്ധതി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. സഹകരണസംഘം വഴി മൂന്നുലക്ഷം രൂപ വരെ നല്‍കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം കാലിക്കറ്റ് പ്രസ് ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ വ്യക്തമാക്കി.  കുടുംബശ്രീയുമായി സഹകരിച്ച് ഓണത്തിന് സംസ്ഥാനത്ത് 1200 വിഷരഹിത പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ തുറക്കും. മൃഗസംരക്ഷണം, സഹകരണം, തദ്ദേശ വകുപ്പ്, ജലസേചനം, കൃഷി എന്നീ വകുപ്പുകള്‍ ചേര്‍ന്ന് 15 മാതൃകാ പദ്ധതികള്‍ നടപ്പാക്കും. പച്ചക്കറി കര്‍ഷകര്‍ക്കുള്ള പലിശരഹിത വായ്പാ പദ്ധതിയും ഇതിനു കീഴിലാണ് നടപ്പാക്കുക.മുന്‍ സര്‍ക്കാറിന്‍െറ വിവാദ തീരുമാനങ്ങള്‍ അന്വേഷിച്ച മന്ത്രിസഭാ ഉപസമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഈ മാസം 31ന് സമര്‍പ്പിക്കും. 2016 ജനുവരി ഒന്നിനുമുമ്പ് എടുത്ത തീരുമാനങ്ങളിലും ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെട്ടതിനാല്‍ അതുകൂടി അന്വേഷിക്കാന്‍ ഉപസമിതി ശിപാര്‍ശ ചെയ്യും. നാളികേര സംഭരണത്തില്‍ കേര ഫെഡില്‍ നടന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കും. ഗുരുതരമായ ക്രമക്കേടാണ് കേര ഫെഡില്‍ നടന്നത്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി അംഗീകാരം നല്‍കുന്നതോടെ വിജിലന്‍സ് അന്വേഷണമുണ്ടാവും. കൃഷിഭവനുകളില്‍ ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v.s sunil kumar
Next Story