കോടിയേരിയുടെ പ്രസംഗം വിവാദത്തില്‍
text_fieldsതിരുവനന്തപുരം: അടിച്ചാല്‍ തിരിച്ചടിക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ പയ്യന്നൂര്‍ പ്രസംഗം വിവാദത്തില്‍. കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയപ്പോള്‍ ബി.ജെ.പി നേതാക്കള്‍ പി.കെ. കൃഷ്ണദാസിന്‍െറ നേതൃത്വത്തില്‍ ഡി.ജി.പിയെ കണ്ട് പരാതി നല്‍കി. നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊല്ലത്ത് ആവശ്യപ്പെട്ടു.
കോടിയേരിയുടെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് സുധീരന്‍ പറഞ്ഞു. എല്‍.ഡി.എഫും ബി.ജെ.പി.യും ആര്‍.എസ്.എസും സമാധാനം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കലാപത്തിനുള്ള ആഹ്വാനമാണ് കോടിയേരിയുടെ പ്രസ്താവന.
സംസ്ഥാനത്ത് ഒരു നേതാവും ഇത്തരത്തില്‍ കലാപത്തിനും ആക്രമണത്തിനും ആഹ്വാനം ചെയ്തിട്ടില്ളെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസ് നിഷ്ക്രിയമാണെന്ന പ്രതിപക്ഷത്തിന്‍െറ ആരോപണം ശരിവെക്കുന്നതാണ് കോടിയേരിയുടെ വാക്കുകള്‍. സി.പി.എമ്മിനകത്തെ ആഭ്യന്തര കലാപമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അണികളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന രാജ്യത്തെ ഏക രാഷ്ട്രീയ നേതാവാണ് കോടിയേരിയെന്ന് ഡി.ജി.പിക്ക് പരാതി നല്‍കിയ ശേഷം പി.കെ. കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.