മാണിയുടെ ബഹിഷ്കരണം വിലപേശൽ തന്ത്രം: ബാലകൃഷ്ണപിള്ള
text_fieldsപാലക്കാട്: കെ.എം മാണി യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചത് വിലപേശൽ തന്ത്രമാണെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ആരു ഉപദേശിച്ചാലും ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പറയാത്ത കാര്യങ്ങളൊന്നും നടപ്പാക്കില്ല. കഴിഞ്ഞ സർക്കാരിൽ എല്ലാം കൂട്ടുകച്ചവടമായിരുന്നു. ഇടതു സർക്കാറിൽ ഇതുവരെ അഴിമതിയില്ല. കണ്ണൂരിലെ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസംഗം അത്ര വിവാദമാക്കേണ്ട കാര്യമില്ല. പ്രസംഗത്തിൽ അങ്ങനെ പലതും പറയും. സ്വയരക്ഷക്കുവേണ്ടി സ്ത്രീകൾ ഉൾപ്പെടെ കായികാഭ്യാസം പഠിക്കണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അത് ന്യായവും കോടിയേരി പറയുമ്പോൾ തെറ്റും എന്ന മനോഭാവമാണ് തിരത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണതലത്തിൽ ഒരുപാടു മാലിന്യങ്ങൾ ഉണ്ട്. ഒരു ജോലിയും ചെയ്യാതെ ഒട്ടേറെപേർ ശമ്പളം വാങ്ങുന്നു. അത്തരം മാലിന്യങ്ങളെല്ലാം നീക്കം ചെയ്യാൻ ഭരണപരിഷ്കാര കമീഷൻ സഹായിക്കും. സർക്കാർ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടേണ്ടെന്നാണ് പാർട്ടി നിലപാടെന്നും ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.