കേരളത്തിലേക്ക് വരില്ല;ഉപദേശം മുഖ്യമന്ത്രി ആവശ്യപ്പെടുേമ്പാൾ മാത്രം –ഗീത ഗോപിനാഥ്
text_fieldsതിരുവനന്തപുരം: കേരളത്തിലേക്ക് വരികയോ, സര്‍ക്കാറിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീത ഗോപിനാഥ്. ഹാവാര്‍ഡ് സര്‍വകലാശാലയില്‍ തുടര്‍ന്നുകൊണ്ട് അധ്യാപനവും ഗവേഷണവും തുടരും. പ്രതിഫലം കൂടാതെയാണ് പദവി വഹിക്കുന്നത്. ജോലിയുടെ സ്വഭാവമനുസരിച്ച് സര്‍ക്കാറിന്‍റെ നയങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനം ഉദ്ദേശിക്കുന്നില്ലെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.
കേരളത്തിലെ സമ്പദ്ഘടനയെ ബാധിക്കുന്ന തരത്തിൽ സംസ്ഥാനത്തും ദേശീയ–അന്തര്‍ദേശീയ തലങ്ങളിലും ഉണ്ടാകുന്ന സംഭവങ്ങള്‍, നയപരമായ തീരുമാനങ്ങള്‍ എന്നിവയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക. ധനകാര്യം, മാനേജ്മെൻറ്, തൊഴില്‍, വികസന സാമ്പത്തികശാസ്ത്രം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ ലോകത്തിന്‍റെ പലഭാഗത്തുമുള്ള വിദഗ്ധരെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെടുത്താൻ സഹായിക്കുക എന്നിവയാണ് ദൗത്യം. ലോകത്തിന്‍റെ ഏത് കോണിലിരുന്നും ഇവ ചെയ്യും. ഉപദേശം സ്വീകരിക്കാനോ തള്ളിക്കളയാനോ മുഖ്യമന്ത്രിക്കും, താൻ നിര്‍ദ്ദേശിക്കുന്നവരുമായി ബന്ധപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വകുപ്പുകള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഹാവാർഡ് സർവകലാശാലയിൽ നിന്ന് ഗീത ഗോപിനാഥ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത് അംഗീകാരമായി കരുതുന്നു. കേരളം എെൻറ ജന്മനാടാണ്. സംസ്ഥാനത്തിന്‍റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി തേൻറതായ പങ്കുവഹിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വം വികസനത്തിന്‍റെ പുത്തന്‍ അധ്യായം രചിക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കും എന്നാണ് പ്രതീക്ഷയെന്നും ഗീത ഗോപിനാഥ് പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.