ഹസ്നാസിന്‍െറ ആത്മഹത്യ: ആറ് വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍
text_fieldsവടകര: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ രണ്ടാംവര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനി ഹസ്നാസിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളജിലെ മൂന്ന് വിദ്യാര്‍ഥിനികളടക്കം ആറുപേര്‍ റിമാന്‍ഡിലായി. താനക്കോട്ടൂര്‍ മീത്തലെ പുളിയലാം കണ്ടി എം.കെ. മുഹസിന്‍ (20), വടകര താഴെ അങ്ങാടി പെരിങ്ങാടി വയലില്‍ അബ്രാര്‍ (20), കുനിങ്ങാട് ഏക്കോത്ത് എ. അജ്നാസ് (20), പൊന്‍മേരി പറമ്പില്‍ മലയില്‍ ഹൗസില്‍ അര്‍ഷിത (20), വള്ളിയാട് നടക്കുയ്യാലില്‍ സമീഹ (20), കരിയാട് പൊറ്റാല്‍ ഹൗസില്‍ സുമയ്യ (20) എന്നീ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.
വടകര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ജലജാറാണിക്ക് മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആണ്‍കുട്ടികളെ വടകര സബ് ജയിലിലേക്കും പെണ്‍കുട്ടികളെ കോഴിക്കോട് വനിതാ ജയിലിലേക്കും മാറ്റി. ആത്മഹത്യാ പ്രേരണകുറ്റം (ഐ.പി.സി 306), പ്രോഹിബിഷന്‍ ഓഫ് റാഗിങ് ആക്ട് 1998 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സി.ഐ വിശ്വംഭരന്‍ നായരാണ് അറസ്റ്റ് ചെയ്തത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി പേര്‍ സര്‍ക്കിള്‍ ഓഫിസ് പരിസരത്ത് തടിച്ചുകൂടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹസ്നാസിനെ വീടിന്‍െറ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. കോളജിലുണ്ടായ റാഗിങ്ങുമായി ബന്ധപ്പെട്ട മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. സംഭവം വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.