വിദ്യാര്‍ഥിനിയുടെ മരണം: വാഴ്സിറ്റി വിശദീകരണം തേടി
text_fieldsതേഞ്ഞിപ്പലം: വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കാലിക്കറ്റ് സര്‍വകലാശാല കോളജിനോട് വിശദീകരണം തേടി. രണ്ടുദിവസത്തിനകം വിശദ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ച് സര്‍വകലാശാല വിദ്യാര്‍ഥിക്ഷേമ വിഭാഗമാണ് കോളജിന് ഇ-മെയില്‍ അയച്ചത്.
റാഗിങ് വിഷയത്തില്‍ കോളജ് അധികൃതര്‍ എന്ത് നടപടി സ്വീകരിച്ചു, പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ്, പ്രഥമ വിവര റിപ്പോര്‍ട്ട് തുടങ്ങിയ വിശദാംശങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശിച്ചത്. റാഗിങ് നടന്നുവെന്ന് വിദ്യാര്‍ഥിക്ഷേമ വിഭാഗത്തിനോ യു.ജി.സിയുടെ ഹെല്‍പ്ലൈനിലോ പരാതി ലഭിക്കാത്തതിനാല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയുടെ ഇടപെടല്‍.
കോളജിന്‍െറ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡീന്‍ പി.വി. വല്‍സരാജ് പറഞ്ഞു. വിശദീകരണത്തില്‍ തൃപ്തിയില്ളെങ്കില്‍ കോളജിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോടന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.