പയ്യന്നൂരിലെ വിവാദപ്രസംഗം: കോടിയേരിക്കെതിരെ കേസെടുത്തേക്കില്ല
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ പയ്യന്നൂരിലെ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തേക്കില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടിയിട്ടുണ്ട്. വിവാദപ്രസംഗത്തിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച നിയമോപദേശകര്‍ കേസെടുക്കേണ്ടതില്ളെന്ന നിഗമനത്തിലാണത്തെിയതെന്നാണ് സൂചന. അതേസമയം, കേസെടുക്കാനുള്ള പഴുതുകള്‍ കണ്ടത്തെിയാലും നടപടികളൊന്നും ഉണ്ടായേക്കില്ളെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബെഹ്റയുമായി സംസാരിച്ചതായാണ് അറിയുന്നത്. വിവാദപ്രസംഗത്തിന്‍െറ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗത്തില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്.
കോടിയേരിയുടെ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതിനല്‍കിയിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെഹ്റ നിയമോപദേശം തേടിയത്. പ്രസംഗത്തിന്‍െറ ശബ്ദരേഖയും വിഡിയോയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഇടുക്കിയില്‍ വിവാദപ്രസംഗം നടത്തിയ സി.പി.എം ജില്ലാസെക്രട്ടറി എം.എം. മണിക്കെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.