ഇസ് ലാമിക ജീവിതം നയിക്കാന്‍ രാജ്യം വിട്ടുപോകേണ്ട സാഹചര്യമില്ലെന്ന്
text_fieldsകോഴിക്കോട്: ഇന്ത്യയില്‍ മറ്റു മതസ്ഥരെപ്പോലെ മുസ്ലിംകള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങള്‍ അനുഷ്ഠിച്ച് ജീവിക്കാന്‍ പ്രയാസമില്ളെന്നും ഇസ്ലാമിക ജീവിതത്തിനായി ആരും ഇന്ത്യ വിട്ടുപോകേണ്ടതില്ളെന്നും ഓള്‍ ഇന്ത്യാ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. കേരള നദ്വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്വ) സംസ്ഥാന സമിതി, ബഹുസ്വരത-നവസലഫിസം-തീവ്രവാദം എന്ന വിഷയത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാനതല ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് മതത്തില്‍പെട്ടവരായാലും സമൂഹത്തില്‍നിന്നുള്ള ഒളിച്ചോട്ടം നിയന്ത്രിച്ചേ മതിയാവൂ.
പ്രവാചകനെ അനുകരിച്ച് ആടുമേയ്ക്കാന്‍ പോകുന്നവര്‍ പ്രവാചകന്‍െറ കാലത്തെ ഭക്ഷണമോ മരുന്നോ വാഹനമോ വീടോ ആയുധമോ അല്ലല്ളോ ഉപയോഗിക്കുന്നത്. യഥാര്‍ഥ സ്രോതസ്സുകളില്‍നിന്ന് ഇസ്ലാമിനെ മനസ്സിലാക്കാത്തതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. താല്‍ക്കാലികമായുണ്ടായ അവ്യക്തതകള്‍ പരിഹരിച്ച് പ്രസ്ഥാനം മുന്നോട്ടുപോകും. സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ മറ്റൊരു മതം സ്വീകരിച്ചാല്‍ അയാള്‍ക്കെതിരില്‍ നിയമപാലകരും മാധ്യമങ്ങളും രംഗത്തുവരുന്നതും ഭരണഘടന അനുവദിച്ച മത സ്വാതന്ത്ര്യം നിഷേധിക്കലാവും. അതില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമൊന്നുമില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.