ഓട് തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബാലാവകാശ കമീഷന്‍
text_fieldsആലപ്പുഴ: തേങ്ങ വീണ് തകര്‍ന്ന ഓട് കുട്ടിയുടെ തലയില്‍ തട്ടി പരിക്കേറ്റ സംഭവത്തില്‍ നഷ്ടപരിഹാരമായി 30,000 രൂപ നല്‍കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സ്കൂളിനുസമീപത്തെ വീട്ടുവളപ്പിലെ തെങ്ങില്‍നിന്നാണ് തേങ്ങ വീണത്. മാവേലിക്കര മറ്റം സെന്‍റ് ജോണ്‍സ് എച്ച്.എസ്.എസ് വിദ്യാര്‍ഥിനി മാവേലിക്കര ഈരേഴ വടക്കുമുറി കുഴിവേലില്‍ വീട്ടില്‍ ലേഖ എസ്. രാജന്‍െറ മകള്‍ സാന്ദ്ര രാജനാണ് നഷ്ടപരിഹാരമെന്ന നിലയില്‍ 30,000 രൂപ ലഭിക്കുന്നത്. കോടതിവിധിക്ക് അനുസൃതമായി തുക റവന്യൂ റിക്കവറിയിലൂടെ തെങ്ങിന്‍െറ ഉടമയില്‍നിന്ന് സര്‍ക്കാറിന് ഈടാക്കാം.
അപകടാവസ്ഥയിലുള്ള തെങ്ങ് വെട്ടണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ മാവേലിക്കര മുനിസിപ്പാലിറ്റിക്കും റവന്യൂവകുപ്പിനും പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ളെന്ന് കമീഷന്‍ കണ്ടത്തെി. തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള വിദ്യാലയങ്ങളിലെ പ്രശ്നങ്ങള്‍പോലും ഗൗരവമായിക്കണ്ട് പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യം തിരുത്തണമെന്ന് കമീഷന്‍ അധ്യക്ഷ ശോഭ കോശി, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സെപ്റ്റംബര്‍ ഒമ്പതിനകം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.