Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2016 10:52 PM GMT Updated On
date_range 28 July 2016 10:52 PM GMTതെറ്റായ പ്രചാരണമെന്ന് മഞ്ചേരിയിലെ മതപഠനകേന്ദ്രം
text_fieldsbookmark_border
മഞ്ചേരി: മഞ്ചേരി ചെരണിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസുദ്ദഅ്വയെക്കുറിച്ച് വാസ്തവവിരുദ്ധ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് രണ്ടുമാസത്തെ പഠനകോഴ്സാണ് ഇവിടെയുള്ളതെന്നും എത്തുന്നവര്‍ സ്വമേധയാ പഠനാവശ്യത്തിന് വരുന്നവരാണെന്നും ആരെയും നിര്‍ബന്ധിച്ച് നിര്‍ത്തുന്നില്ളെന്നും സത്യസരണി എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി. അബ്ദുറഹ്മാന്‍ ബാഖവി അറിയിച്ചു. 1994ലാണ് സ്ഥാപനം തുടങ്ങിയത്. പ്രതിമാസം ശരാശരി 30 പേര്‍ മതപഠനത്തിന് വരുന്നുണ്ട്. അതില്‍ മുസ്ലിംകളും അമുസ്ലിംകളുമുണ്ടാവും. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പ്രവേശം.താന്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരം –അപര്‍ണ മഞ്ചേരി: ആരുടെയും സമ്മര്‍ദമോ നിര്‍ബന്ധമോ കൂടാതെ ഇസ്ലാമിനെ കുറിച്ച് പഠിക്കാനാണ് താന്‍ മഞ്ചേരിയിലെ സത്യസരണി ട്രസ്റ്റിന് കീഴിലെ മര്‍ക്കസുദ്ദഅ്വ എന്ന സ്ഥാപനത്തില്‍ എത്തിയതെന്ന് തിരുവനന്തപുരം സ്വദേശിനിയും വിദ്യാര്‍ഥിനിയുമായ അപര്‍ണ എന്ന ആയിശ പറഞ്ഞു. സ്ഥാപനത്തില്‍ ട്രസ്റ്റ് ഭാരവാഹികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അപര്‍ണ ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ ഇവിടെയുള്ള കാര്യം അമ്മക്കും മറ്റുമറിയാം. എല്ലാ ദിവസവും അമ്മയെ ഫോണില്‍ വിളിക്കാറുണ്ടെന്നും അപര്‍ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ എയറോനോടിക് കോഴ്സ് കഴിഞ്ഞ് പരീക്ഷ എഴുതിയിരിക്കുകയാണ്.
മഞ്ചേരിയിലെ സ്ഥാപനത്തില്‍ അമ്മ കാണാന്‍ വന്നിട്ടുണ്ട്. നേരത്തെ കോഴിക്കോട്ടെ തര്‍ബിയ്യത് എന്ന സ്ഥാപനത്തിലായിരുന്നു. സുഹൃത്തുക്കളില്‍ നിന്നാണ് മഞ്ചേരിയിലെ സ്ഥാപനത്തെക്കുറിച്ചറിഞ്ഞത്. പിന്നീട് ഒറ്റക്കാണ് ഇവിടെ വന്ന് ഇസ്ലാം മതപഠനത്തിന് ചേര്‍ന്നത്. അമ്മയെ പലരും വിളിക്കാറും ഭീഷണിപ്പെടുത്താറുമുണ്ടെന്നറിഞ്ഞു. അതാണ് അമ്മ പുറത്ത് മാധ്യമങ്ങളോടും മറ്റും പറയുന്നതെന്നും അപര്‍ണ എന്ന ആയിശ പറഞ്ഞു.

നിലമ്പൂര്‍ മരുത സ്വദേശി കെ. ശ്രീകാന്ത് 2015 സെപ്റ്റംബര്‍ 21നാണ് പ്രവേശം നേടിയത്. രക്ഷിതാക്കള്‍ മകനെ കാണാനില്ളെന്ന് പറഞ്ഞ് പരാതി നല്‍കിയതിനാല്‍ അദ്ദേഹം സെപ്റ്റംബര്‍ 23ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാവുകയും 26ന് സ്ഥാപനത്തിലത്തെുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കി 2015 ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങി. സ്ഥാപനത്തെക്കുറിച്ച് പഠനകാലത്തോ ശേഷമോ ശ്രീകാന്ത് ഒരു ആക്ഷേപവുമുന്നയിച്ചിട്ടില്ല. ഇപ്പോള്‍ സ്ഥാപനത്തിനെതിരെ ചില മാധ്യമങ്ങളിലൂടെ വാസ്തവവിരുദ്ധ ആരോപണങ്ങളുമായി രംഗത്തുവന്നതിന് പിന്നില്‍ സംഘ്പരിവാര്‍ ശക്തികളാണ്.
തിരുവനന്തപുരം സ്വദേശിനിയായ അപര്‍ണ എന്ന ആയിശ ഇസ്ലാമിക വിശ്വാസം സ്വീകരിച്ചത് സംബന്ധിച്ചും സ്ഥാപനത്തിനെതിരെ പ്രചാരണം നടന്നു. എട്ടാം ക്ളാസ് മുതല്‍ ഇവര്‍ ഇസ്ലാമിക വിശ്വാസം ഉള്‍ക്കൊള്ളുന്നുണ്ട്. പിന്നീട് പരാതികളെതുടര്‍ന്ന് ഹൈകോടതിയില്‍ ഹാജരായ ശേഷം 2016 ഏപ്രില്‍ എട്ടിനാണ് സ്ഥാപനത്തില്‍ പ്രവേശം നേടിയത്. അഞ്ച് തവണയെങ്കിലും അപര്‍ണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മഞ്ചേരി പൊലീസ് നിരവധി തവണ സ്ഥാപനത്തിലത്തെി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ സ്ഥാപനത്തിലത്തെി അപര്‍ണക്ക് പറയാനുള്ളത് കേട്ടിരുന്നു. എന്നിട്ടും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സത്യസരണി ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story