ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം
text_fieldsതിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന. ഗതാഗത വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി കൃഷ്ണകുമാറിന്‍െറ നേത്യത്വത്തില്‍ ത്വരിതാന്വേഷണം നടത്തുന്നത്. ആവശ്യപ്പെട്ട ഫയലുകള്‍ തച്ചങ്കരി നല്‍കാത്തതിനാല്‍ വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.
കഴിഞ്ഞ ആറു മാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. മലിനീകരണ നിയന്ത്രണ നിയമം മറികടന്ന് ഭാരത് സ്റ്റാന്‍ഡേര്‍ഡ്, എയ്ഷര്‍ വാഹനങ്ങള്‍ക്കായി പുറത്തിറക്കിയ ഉത്തരവുകള്‍ വിവാദമായിരുന്നു. എല്ലാ വാഹന പുക പരിശോധന കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ്വെയർ ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവും അന്വേഷിക്കുന്നുണ്ട്. ചില വാഹന ഡീലര്‍മാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയ പിഴ ഇളവുകളും പരിശോധിക്കും.
ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ളെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട ഫയലുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടത്തെി ചോദിച്ചിട്ടും നല്‍കിയില്ളെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ ജേക്കബ് തോമസിന്‍െറ മേല്‍നോട്ടത്തിലാകും അന്വേഷണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഇത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും തച്ചങ്കരി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.