കെ.എം മാണിക്കെതിരെ വിജിലന്‍സിന്‍െറ ത്വരിത പരിശോധന
text_fieldsതിരുവനന്തപുരം: മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം മാണിക്കെതിരെ വിജിലന്‍സിന്‍െറ ത്വരിത പരിശോധന.കോഴിക്കച്ചവടക്കാര്‍ക്കും ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കും അനധികൃതമായി നികുതി ഇളവ് നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് ത്വരിത പരിശോധനക്ക് ഉത്തരവിട്ടിരിക്കുന്നത്. നികുതി ഇളവ് നല്‍കിയത് മൂലം സംസ്ഥാന ഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന് പരാതിയില്‍ പറയുന്നു. തൃശൂരിലെ വന്‍കിട ബിസിനസ് ഗ്രൂപ് അടക്കേണ്ട 64 കോടി രൂപ പിഴ ഒഴിവാക്കിയതിലും മാണിക്ക് പങ്കുണ്ടെന്നാണ് ആരോപണം.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് നോബിള്‍ മാത്യുവാണ് പരാതിക്കാരന്‍. പരാതിക്കാരന്‍െറ മൊഴി എറണാകുളം വിജിലന്‍സ് ഡി.വൈ.എസ്.പി രേഖപ്പെടുത്തി. നേരത്തെ പരാതി നല്‍കിയെങ്കിലും കോട്ടയം വിജിലന്‍സിന്‍െറ പരിധിയില്‍ വരുന്നതല്ളെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. പിന്നീട് പരാതിക്കാരന്‍ വിജിലന്‍സ് കമീഷണര്‍ക്ക് നേരിട്ട് കൊടുത്ത പരാതിയിലാണ് ത്വരിത പരിശോധനക്ക് ഉത്തരവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.