മലയാളികളുടെ തിരോധാനം: കേസുകള്‍ എന്‍.ഐ.എക്ക് വിടണമെന്ന് പൊലീസ് മേധാവി
text_fieldsതിരുവനന്തപുരം: മലയാളികളുടെ തിരോധാനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സംസ്ഥാന സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്ന് കാണാതായവരെക്കുറിച്ച് ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്‍.ഐ.എക്ക് വിടണമെന്നാണ് പൊലീസ് മേധാവി ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ശിപാര്‍ശ ചെയ്തത്. കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍നിന്ന് 17പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത് സംബന്ധിച്ച് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനുപുറമെ പാലക്കാട്ടുനിന്നും രണ്ടുപേരുടെ തിരോധാനം സംബന്ധിച്ച കേസുമുണ്ട്.
സംസ്ഥാനത്തുനിന്ന് കാണാതായവരില്‍ പലരും മതംമാറി വിവിധ രാജ്യങ്ങളിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടണമെന്ന് ഉത്തരമേഖലാ എ.ഡി.ജി.പി സുധേഷ് കുമാര്‍ പൊലീസ് മേധാവിക്ക് നേരത്തേതന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാണാതായവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പൊലീസ് മേധാവി പരിശോധിച്ച് വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.