കേരള പൊലീസിന് ഇനി പുതിയമുഖം; പ്രതീക്ഷയോടെ സേന
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനക്ക് ഇനി പുതിയമുഖം. ദേശീയതലത്തില്‍ ഒന്നരപതിറ്റാണ്ടോളം പ്രവൃത്തിപരിചയമുള്ള ഡി.ജി.പി ലോകനാഥ് ബെഹ്റ കേരള പൊലീസിന്‍െറ തലപ്പത്തത്തെുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സേനാംഗങ്ങളെല്ലാം. കേരള പൊലീസിന്‍െറ ആധുനികവത്കരണത്തില്‍ നിര്‍ണായകപങ്കുവഹിച്ചിട്ടുള്ള ബെഹ്റ മികച്ച കുറ്റാന്വേഷകന്‍ കൂടിയാണ്.
1985 ബാച്ച് കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ബെഹ്റയുടെ തുടക്കം ആലപ്പുഴയിലാണ്. 1987ല്‍ ആലപ്പുഴ എ.എസ്.പി ആയി ജോലി തുടങ്ങിയ ഒഡിഷയിലെ പുരി സ്വദേശിയായ ബെഹ്റ തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍, കൊച്ചി സിറ്റി പൊലീസ്കമീഷണര്‍, പൊലീസ് ആസ്ഥാനം ഐ.ജി, പൊലീസ് ആസ്ഥാനം എ.ഡി.ജി.പി, മോഡണൈസേഷന്‍ എ.ഡി.ജി.പി, ജയില്‍ ഡി.ജി.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവുംകൂടുതല്‍ കാലം കൊച്ചി സിറ്റി പൊലീസ് കമീഷണറായി ജോലിനോക്കിയിട്ടുള്ളതും ഇദ്ദേഹമാണ് (നാലു വര്‍ഷംം). 1995 മുതല്‍ 10 കൊല്ലം അദ്ദേഹം സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലായിരുന്നു. സി.ബി.ഐ എസ്.പി, സി.ബി.ഐ ഡി.ഐ.ജി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചപ്പോഴുള്ള ട്രാക്റെക്കോഡ് മികവുറ്റതാണ്.
സി.ബി.ഐയില്‍തന്നെ തുടരാന്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും സുപ്രീംകോടതിയുടെ അനുമതി വാങ്ങിയാണ് കേരളത്തിലേക്ക് മടങ്ങിയത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ 2009ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രൂപവത്കരിച്ചപ്പോള്‍ ബെഹ്റയായിരുന്നു അതിന്‍െറ അമരക്കാരന്‍. എന്‍.ഐ.എയുടെ ഭരണഘടനയും അധികാരപരിധിയും മറ്റും എഴുതിതയാറാക്കിയ കമ്മിറ്റിയിലെ അംഗവുമായിരുന്നു. മുംബൈ സ്ഫോടനം ഉള്‍പ്പെടെ എന്‍.ഐ.എ അന്വേഷിച്ച പലകേസുകളുടെയും അന്വേഷണചുമതലയുമുണ്ടായിരുന്നു. മുംബൈ സ്ഫോടനക്കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ ഷികാഗോയില്‍ പോയി ചോദ്യംചെയ്തതും കാലിത്തീറ്റകുംഭകോണ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ അറസ്റ്റ്ചെയ്തും അദ്ദേഹമായിരുന്നു.
പുരുലിയയില്‍ ആയുധം ഇറക്കിയ കേസ്, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍, ബാബരി മസ്ജിദ് തകര്‍ക്കല്‍, മുംബൈ മധുമിത ശുക്ള കൊലപാതകം, സത്യേന്ദ്ര ദുബൈ കൊലപാതകം തുടങ്ങിയ പ്രമാദകേസുകളെല്ലാം ബെഹ്റയുടെ മേല്‍നോട്ടത്തിലാണ് അന്വേഷിച്ചത്. നിലവില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് ഡയറക്ടര്‍ ജനറലായ ബെഹ്റ ബുധനാഴ്ച രാവിലെ 10ന് പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.