നഷ്ടക്കണക്കില്‍ റെക്കോഡിട്ട് ധനലക്ഷ്മി ബാങ്ക്
text_fieldsതൃശൂര്‍: നഷ്ടത്തിന്‍െറ കാര്യത്തില്‍ സ്വന്തം ‘റെക്കോഡുകള്‍’ ഭേദിച്ച് ധനലക്ഷ്മി ബാങ്ക് കടുത്ത പ്രതിസന്ധിയിലേക്ക്. തുടര്‍ച്ചയായി മൂന്നു വര്‍ഷം നഷ്ടത്തിലായ ഇന്ത്യയിലെ ഏക ബാങ്കായി ധനലക്ഷ്മി. ഇതോടൊപ്പം 2016ല്‍ രാജ്യത്ത് നഷ്ടം നേരിട്ട ഏക സ്വകാര്യ മേഖലാ ബാങ്കും ധനലക്ഷ്മിയാണ്. കഴിഞ്ഞ രണ്ട് പാദ വാര്‍ഷിക കണക്കെടുപ്പിലും ബാങ്ക് പ്രവര്‍ത്തന നഷ്ടം നേരിട്ടു. ഇതും ഇന്ത്യയിലെ മറ്റൊരു ബാങ്കിനുമില്ലാത്ത അനുഭവമാണ്. റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിക്കുന്ന മൂലധന പര്യാപ്തതാ അനുപാതത്തേക്കാള്‍ (കാപിറ്റല്‍ അഡിക്വസി റേഷ്യോ -സി.എ.ആര്‍) താഴെപ്പോയ ബാങ്കും വായ്പാ-നിക്ഷേപത്തില്‍ വന്‍ ഇടിവ് നേരിട്ട ബാങ്കും ധനലക്ഷ്മിയാണ്. ബാങ്കിന്‍െറ നിലനില്‍പ്പ് ഇപ്പോള്‍ കടുത്ത ഭീഷണിയിലാണ്.
രാജ്യത്തെ പല പൊതുമേഖലാ ബാങ്കുകളും ഇത്തവണ നഷ്ടം കാണിച്ചെങ്കിലും അത് കിട്ടാക്കടം കൂടി ചേര്‍ത്തുള്ള കണക്കാണ്. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതു പ്രകാരമാണ് അത്തരം കണക്ക് പുറത്തുവിട്ടത്. അതേസമയം ഈ ബാങ്കുകള്‍ക്കെല്ലാം ശരാശരി 1000 കോടിയെങ്കിലും പ്രവര്‍ത്തന ലാഭമുണ്ട്. എന്നാല്‍, സ്വകാര്യ മേഖലാ ബാങ്കുകളൊന്നും നഷ്ടം കാണിച്ചിട്ടില്ളെന്നു മാത്രമല്ല, പ്രവര്‍ത്തന നഷ്ടവുമില്ല. ധനലക്ഷ്മി ബാങ്കിന് 2015ല്‍ 16 കോടിയുടെ പ്രവര്‍ത്തന നഷ്ടം നേരിട്ടു. 2016ല്‍ പ്രവര്‍ത്തന ലാഭമായി മൂന്ന് കോടി കാണിച്ചിട്ടുണ്ടെങ്കിലും ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസം 10 കോടിയും മാര്‍ച്ചില്‍ അവസാനിച്ച മൂന്നു മാസം അഞ്ച് കോടിയും പ്രവര്‍ത്തന നഷ്ടത്തിലാണ്.
പ്രവര്‍ത്തന ചെലവ് കഴിഞ്ഞ് നഷ്ടം (നെറ്റ് ലോസ്) നേരിടുന്ന ബാങ്കും വേറെയില്ല. ധനലക്ഷ്മിയാകട്ടെ 2014ല്‍ 257 കോടിയും 2015ല്‍ 241 കോടിയും 2016ല്‍ 209 കോടി രൂപയും നഷ്ടത്തിലാണ്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിക്കുന്ന മൂലധന പര്യാപ്തതാ അനുപാതം 9.625 ശതമാനമാണ്. മുന്‍ വര്‍ഷം ഇത് ഒമ്പത് ശതമാനമായിരുന്നു. അതായത്, 100 കോടി മൂലധനത്തോടെ പ്രവര്‍ത്തിക്കാന്‍ ഒമ്പത് കോടി സ്വന്തം കൈയ്യില്‍ വേണം. ഇത് ഏതാണ്ടെല്ലാ ബാങ്കുകള്‍ക്കും ശരാശരി 12 ശതമാനമുണ്ട്. ധനലക്ഷ്മിയുടെ സി.എ.ആര്‍ 7.51 ശതമാനമായി കുറഞ്ഞു.
ബാങ്കിന്‍െറ വളര്‍ച്ച എട്ടര ശതമാനം താഴേക്കാണ്. നിക്ഷേപത്തില്‍ 1000 കോടിയുടെയും വായ്പയില്‍ 700 കോടിയുടെയും ഇടിവ് നേരിടുന്നു. 2015ല്‍ 12,382 കോടിയായിരുന്ന നിക്ഷേപം 2016ല്‍ 11354 കോടിയായി. വായ്പ 2015ല്‍ 7,670 കോടിയായിരുന്നത് 2016ല്‍ 6,953 കോടിയായി. ബാങ്കിലെ മോശം തൊഴില്‍ അന്തരീക്ഷമാണ് കാരണം. ഡയറക്ടര്‍മാരായ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറും ബിസിനസുകാരന്‍ രവി പിള്ളയും അടുത്തിടെ രാജിവെച്ചിരുന്നു.
ബാങ്കിന്‍െറ മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന 141 കോടിയുടെ സ്ഥിര നിക്ഷേപ വായ്പാ തട്ടിപ്പിനത്തെുടര്‍ന്ന് മുന്‍ ഡയറക്ടര്‍ ശ്രീകാന്ത് റെഡ്ഢി അറസ്റ്റിലായത് മാസങ്ങള്‍ക്ക് മുമ്പാണ്. രാജ്യത്തെ പഴയ തലമുറ സ്വകാര്യ ബാങ്കുകളായ കരൂര്‍ വൈശ്യ, സിറ്റി യൂനിയന്‍, ലക്ഷ്മി വിലാസ്, ഫെഡറല്‍, സൗത് ഇന്ത്യന്‍, കര്‍ണാടക ബാങ്ക് എന്നിവക്കൊന്നും ഇത്തരം അവസ്ഥയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.