ഐ.എ.എസ് തലത്തിലും വന്‍ അഴിച്ചുപണി
text_fieldsതിരുവനന്തപുരം: പൊലീസ് തലപ്പത്തെ മാറ്റത്തിനു പിന്നാലെ സെക്രട്ടറി തലത്തിലും സമൂല അഴിച്ചുപണി. 26 ഐ.എ.എസുകാരെ മാറ്റി നിയമിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചിലരുടെ വകുപ്പുകള്‍ മാറ്റിയപ്പോള്‍ മറ്റു ചിലര്‍ക്ക് പഴയ വകുപ്പിനു പുറമേ, പുതിയതു കൂടി നല്‍കി. ഐ.ടി സെക്രട്ടറി പി.എച്ച്. കുര്യനെ മാറ്റി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറെ നിയമിച്ചു. ഏറെനാളായി സുപ്രധാന തസ്തികകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന രാജു നാരായണസ്വാമിയെ കൃഷി സെക്രട്ടറിയാക്കി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞത്തെിയ രാജീവ് സദാനന്ദനാണ് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി. മരാമത്ത്-നഗരകാര്യ വകുപ്പുകളുടെ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയാക്കി. പട്ടിക വിഭാഗ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. ഇന്ദര്‍ജിത് സിങ്ങിനെ ന്യൂഡല്‍ഹിയിലെ റെസിഡന്‍റ് കമീഷണറായി നിയമിച്ചു. പുനീത്കുമാറാണ് അസിസ്റ്റന്‍റ് റെസിഡന്‍റ് കമീഷണര്‍. കെ.എം. എബ്രഹാം ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു തുടരും. അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളില്‍നിന്ന് ഒഴിവാക്കി. അഡീഷനല്‍ ചീഫ്സെക്രട്ടറി റാങ്കിലുള്ള പോള്‍ ആന്‍റണിയെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. വൈദ്യുതി വകുപ്പ് സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിക്കും. എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് നിയമനം.
വിദ്യാഭ്യാസ വകുപ്പിലായിരുന്ന വി.എസ്. സെന്തിലിനെ ആസൂത്രണ-പരിസ്ഥിതി, സാമ്പത്തികകാര്യ അഡീഷനല്‍ ചീഫ്സെക്രട്ടറിയായി നിയമിച്ചു. ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഡല്‍ഹിയിലെ റെസിഡന്‍റ് കമീഷണര്‍ ഡോ. ഉഷാ ടൈറ്റസിനെ പൊതുഭരണം, പൊതുജന സമ്പര്‍ക്കം, നോര്‍ക്ക സെക്രട്ടറിയായി നിയമിച്ചു. പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ആര്‍. ജ്യോതിലാലിനെ മാറ്റി. അഡീഷനല്‍ ചീഫ്സെക്രട്ടറി വി.ജെ. കുര്യന്‍ വിമാനത്താവളം, ഏവിയേഷന്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. കൊച്ചി വിമാനത്താവളത്തിന്‍െറ (സിയാല്‍) മാനേജിങ് ഡയറക്ടറും അദ്ദേഹമായിരിക്കും. നേരത്തേ അദ്ദേഹം വഹിച്ചിരുന്ന ജലവിഭവം, കോസ്റ്റല്‍ ഷിപ്പിങ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ തുടങ്ങിയവയുടെ ചുമതല മാറ്റി. പി. മാരപാണ്ഡ്യന്‍- വനം, വന്യജീവി, നികുതി, രജിസ്ട്രേഷന്‍, എക്സൈസ് അഡീഷനല്‍ ചീഫ്സെക്രട്ടറി. ബിശ്വാസ് മത്തേ -റവന്യൂ, ഹൗസിങ് അഡീഷനല്‍ ചീഫ്സെക്രട്ടറി, ജെയിംസ് വര്‍ഗീസ്-മത്സ്യബന്ധനം, തുറമുഖം, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കശുവണ്ടി, കയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി. പി.എച്ച്. കുര്യന്‍- വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ടി.കെ. ജോസ് -തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ബി. ശ്രീനിവാസ് -ഉന്നത വിദ്യാഭ്യാസ സെക്രട്ടറി. എ.പി.എം. മുഹമ്മദ് ഹനീഷ് -പൊതുവിദ്യാഭ്യാസം, കായികം, യുവജനകാര്യ സെക്രട്ടറി. ഡോ. വി. വേണു -പട്ടിക വിഭാഗ-പിന്നാക്ക വിഭാഗ ക്ഷേമം, ടൂറിസം, മ്യൂസിയം, പുരാവസ്തു. റാണി ജോര്‍ജ് -സാംസ്കാരികം. കെ.ആര്‍. ജ്യോതിലാല്‍.- ഗതാഗതം, ദേവസ്വം. വി.കെ. ബേബി -തദ്ദേശ വകുപ്പ്. കമലവര്‍ധന റാവു -എക്സ്പെന്‍ഡിചര്‍ സെക്രട്ടറി. എ. ഷാജഹാന്‍ -സാമൂഹിക ക്ഷേമം, വഖ്ഫ്, ന്യൂനപക്ഷ ക്ഷേമം. ഡോ. ആശാതോമസ് -സപൈ്ളകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍. ഡോ. ബി. അശോക് -അനിമല്‍ ഹസ്ബന്‍ഡ്രി, ക്ഷീരം, മൃഗശാല. ടിങ്കുബിസ്വാള്‍ -ജലസേചനം, കടിവെള്ള വിതരണം, ശുചിതം, ഇന്‍ലാന്‍ഡ് നാവിഗേഷന്‍, കോസ്റ്റല്‍ ഷിപ്പിങ് സെക്രട്ടറി. സുമനാ മേനോന്‍ -സൈനിക ക്ഷേമം, സ്റ്റേഷനറിയും അച്ചടിയും വകുപ്പുകളുടെയും സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.