പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിജിയെ ഒഴിവാക്കിയതിനെതിരെ ചെന്നിത്തല
text_fieldsന്യൂഡല്‍ഹി: ത്രിപുരയില്‍ പാഠപുസ്തകങ്ങളിൽ നിന്ന് മഹാത്മാ ഗാന്ധിയെ കുറിച്ചും സ്വാതന്ത്ര്യസമര ചരിത്രത്തെപ്പറ്റിയുമുള്ള ഭാഗങ്ങളും ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. സി.പി.എം ഭരണത്തിലുള്ള ത്രിപുര സര്‍ക്കാര്‍ നടപടി തിരുത്താൻ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് ചെന്നിത്തല കത്തയച്ചത്. ബി.ജെ.പി നടത്തുന്ന കാവിവത്കരണ ശ്രമങ്ങള്‍ക്ക് സമാനമാണ് ത്രിപുരയിലെ ചരിത്രത്തെ ചുവപ്പു പുതപ്പിക്കാനുള്ള ശ്രമമെന്ന് കത്തില്‍ ചെന്നിത്തല ആരോപിച്ചു.
റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങളെ കുറിച്ചും കാള്‍ മാര്‍ക്സ്, അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നിവരെക്കുറിച്ചും ഇതേ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. മാര്‍ക്സിസവും കമ്യൂണിസവും വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിച്ച്, അവരുടെ മനസിൽ നിന്നും ഇന്ത്യയുടെ യഥാര്‍ഥ ചരിത്രത്തെ കുറിച്ചും സ്വാതന്ത്ര്യസമര പോരാട്ടത്തെ കുറിച്ചുമുള്ള വസ്തുതകള്‍ മറച്ചുവെക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.