മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടി തുടങ്ങി
text_fieldsമൂന്നാര്‍: വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. സ്വകാര്യ വ്യക്തി മൂന്നാര്‍ ടൗണില്‍ നിര്‍മിച്ച രണ്ടുനില കെട്ടിടം ബുധനാഴ്ച വൈകുന്നേരം ആര്‍.ഡി.ഒ സബിന്‍ സമീദിന്‍െറ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. ഒഴിപ്പിക്കല്‍ നടപടിക്കിടെ പൊലീസിനെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തു. മുത്തുക്കുട്ടി (46) എന്നയാളാണ് അറസ്റ്റിലായത്.
മൂന്നാര്‍ ഇക്കാനഗറില്‍ സര്‍വേ നമ്പര്‍ 921ല്‍പെട്ട സ്ഥലത്ത് പണിത കെട്ടിടം ഒഴിപ്പിക്കാനത്തെിയ സംഘവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ സ്ഥലത്തത്തെിയ പൊലീസിനെ കൈയേറ്റം ചെയ്യുകയായിരുന്നു.
ദേവികുളം താലൂക്കിലെ സര്‍ക്കാര്‍ ഭൂമികളില്‍ പഞ്ചായത്തിന്‍െറ പെര്‍മിറ്റും തഹസില്‍ദാറുടെ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ച് ഭൂമാഫിയ കെട്ടിടങ്ങള്‍ പണിയുന്നത് തടയണമെന്ന് ആര്‍.ഡി.ഒ വില്ളേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കലക്ടറുടെ എന്‍.ഒ.സിയില്ലാതെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ കണ്ടത്തെി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കുന്നതിന് എട്ട് വില്ളേജ് ഓഫിസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
അന്വേഷണത്തില്‍ ദേവികുളം, ചിന്നക്കനാല്‍, പള്ളിവാസല്‍, ആനവിലാസം, വെള്ളത്തൂവല്‍, ശാന്തന്‍പാറ, ബൈസണ്‍വാലി തുടങ്ങിയ വില്ളേജുകളില്‍ 200ലധികം പുതിയ അനധികൃത കൈയേറ്റങ്ങള്‍ കണ്ടത്തെി കെ.ഡി.എച്ച് വില്ളേജിലെ ഇക്കാനഗറില്‍ എട്ട് കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കി. പള്ളിവാസലില്‍ മാത്രം 100 അനധികൃത കൈയേറ്റങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാറിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍പോലും കൈയടക്കി വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നവര്‍ക്കെതിരെ വരുംദിവസങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്‍.ഡി.ഒ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.