ഷിഫ്ന മന്ത്രിയെ കണ്ടു, കണ്ണ് നിറഞ്ഞത് സദസ്സിന്
text_fieldsതിരുവനന്തപുരം: പ്രവേശനോത്സവത്തിന് ഷിഫ്ന പാടാനത്തെിയിരുന്നു, പാടിക്കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസമന്ത്രിയെ കാണാന്‍ ആഗ്രഹം. മന്ത്രി സി. രവീന്ദ്രനാഥിന് അടുത്തേക്ക് അധ്യാപകര്‍ക്കൊപ്പം മാതാവിന്‍െറ കൈപിടിച്ചത്തെിയ അവളെ പെട്ടെന്ന് തന്നെ സദസ്സ് തിരിച്ചറിഞ്ഞു. രോഗത്തിന്‍െറ നോവുഭാരത്തിനുപുറമെ കാഴ്ചയില്ലായ്മയുടെ നിസ്സഹായതയെയും അതിജീവിച്ച് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചായിരുന്നു അന്ന് ഷിഫ്ന ശ്രദ്ധേയയായത്.
ഇതേ സ്കൂളിലെ 10ാം ക്ളാസ് വിദ്യാര്‍ഥിനി കൂടിയായ ഷിഫ്ന പ്രവേശനോത്സവഗാനത്തിന്‍െറ നൃത്താവിഷ്കാരത്തിനാണ് പാടിയത്. തുടര്‍ന്നായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച. പേരിനൊപ്പം രണ്ടുതവണ സ്കൂള്‍ കലോത്സവത്തില്‍ സമ്മാനം നേടിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു പരിചയപ്പെടുത്തല്‍. കൈപിടിച്ച് അഭിനന്ദിച്ചതിനൊപ്പം നന്നായി വരുമെന്ന് മന്ത്രിയുടെ ആശീര്‍വാദം. പിന്നീട് ഷിഫ്നയുടെ കൈപിടിച്ച് ഉയര്‍ത്തിയതോടെ സദസ്സ് കൈയടിച്ചു. തുടര്‍ന്ന് കാല്‍ തൊട്ട് അനുഗ്രഹവും വാങ്ങിയാണ് ഷിഫ്ന മടങ്ങിയത്.
ജനിച്ച് രണ്ടാം മാസത്തില്‍ കാഴ്ച നഷ്ടപ്പെട്ടു. വര്‍ക്കല അന്ധവിദ്യാലയത്തിലായിരുന്നു ആറാംക്ളാസ് വരെ പഠനം. 2014 ലാണ് അപൂര്‍വരോഗം പിടിപെടുന്നത്. എറണാകുളത്ത് നടത്തിയ വിശദ പരിശോധനയിലാണ് അറ്റോണിക് ബ്ളാഡര്‍ ഫാളേഴ്സ് സിന്‍ഡ്രം എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ചത്. 14 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവന്‍ രക്ഷിക്കാനാവൂവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോള്‍ നിര്‍ധനയായ മാതാവ് ഈ കുട്ടിയുമായി കണ്ണീരോടെ കാത്തിരുന്നു. പ്രാര്‍ഥനകള്‍ക്ക് ഫലം കണ്ടു.
മൂന്നുമാസം എറണാകുളത്ത് ആശുപത്രിവാസത്തിനുശേഷം സ്കൂളില്‍ എത്തിയ ഷിഫ്ന രോഗത്തിന്‍െറ പിടിയില്‍നിന്ന് രക്ഷനേടിയതിന്‍െറ ആഹ്ളാദത്തിലാണ് പോത്തന്‍കോട് തോണിക്കടവ് ബിസ്മി മന്‍സിലില്‍ ഷിഫ്ന മറിയമും മാതാവ് ഷാഹിനയും. പ്രവേശനോത്സവ ഗാനം റെക്കോഡ് ചെയ്താണ് പഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.