ആഗസ്റ്റ് 15 വരെ റോഡുകള്‍ വെട്ടിപ്പൊളിക്കരുതെന്ന് മന്ത്രിയുടെ ഉത്തരവ്
text_fieldsതിരുവനന്തപുരം: ആഗസ്റ്റ് 15 വരെ ദേശീയപാതയും പി.ഡബ്ള്യു.ഡി റോഡുകളും പൊളിക്കുന്നത് തടഞ്ഞ് മരാമത്ത് മന്ത്രി ജി.സുധാകരന്‍ ഉത്തരവ് നല്‍കി. അരൂര്‍-അരൂക്കുറ്റി റോഡ് വെട്ടിപ്പൊളിച്ച് സഞ്ചാരം അസാധ്യമാണെന്നും വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നെന്നും പൊളിച്ചിട്ടും പുനര്‍നിര്‍മിക്കുന്നില്ളെന്നും ചൂണ്ടിക്കാട്ടി മന്ത്രിക്ക് കഴിഞ്ഞ ദിവസം ഒരു യാത്രക്കാരനില്‍നിന്ന് പരാതി ലഭിച്ചിരുന്നു.
സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലും ഇത്തരം നടപടികള്‍ നടക്കുന്നു. മഴക്കാലത്ത് നിരുത്തരവാദിത്തം കഠിനമായ പ്രയാസമാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ജനങ്ങളെ പുല്ലുപോലെ കരുതുന്ന മനോഭാവം സര്‍ക്കാര്‍ അംഗീകരിക്കില്ളെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മഴ മാറുന്ന മുറക്ക് സംസ്ഥാനതല അവലോകനം നടത്തി പണികള്‍ പുനരാരംഭിക്കും. യാത്രാബുദ്ധിമുട്ട് ഒഴിവാക്കാനും സാമ്പത്തികനഷ്ടം ഒഴിവാക്കാനുമാണ് ഈ നടപടി. എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണാധികാരികള്‍ ജാഗ്രത പാലിക്കണം. സഹായം തേടി തദ്ദേശ മന്ത്രി ഡോ. കെ.ടി. ജലീലിന് കത്തുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.