ദേവസ്വം നിയമനങ്ങൾ ഏറ്റെടുക്കാൻ തയാറെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: ദേവസ്വം ബോർഡ് നിയമനങ്ങൾ ഏറ്റെടുക്കാൻ തയാറെന്ന് പി.എസ്.സി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ. ദേവസ്വം ബോർഡിലെ നിയമനം ഏറ്റെടുക്കണമെന്ന് ഇതുവരെ സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാൽ പി.എസ്.സി പൂർണമായും സജ്ജമാണ്. നിയമനങ്ങൾ നടത്തുന്നതിനു വേണ്ട പ്രത്യേക ചട്ടങ്ങൾ തയാറാക്കി സർക്കാരിന് കൈമാറിയിട്ടുണ്ട്. ദേവസ്വം ബോർഡ് നിയമനം ഏറ്റെടുക്കുന്നത് ഹിന്ദുമതാചരത്തിന് ഒരു തരത്തിലും എതിരാവില്ലെന്നും രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ശാന്തി, കഴകം തുടങ്ങിയ തസ്തികളിലെ നിയമന ചുമതല ദേവസ്വം ബോർഡിന് കീഴിൽ തന്നെയായിരിക്കും. ക്ലാർക്ക്, എഞ്ചിനീയർ തുടങ്ങിയ മറ്റ് തസ്തികകളിലെ നിയമനമാണ് പി.എസ്.സിക്ക് വിടുന്നത്. യു.ഡി.എഫ് സർക്കാർ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് പിരിച്ചുവിടാൻ എൽ.ഡി.എഫ് സർക്കാറാണ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.