പി.ബി അബ്ദുൽ റസാഖ് കന്നടയിൽ, എസ്. രാേജന്ദ്രൻ തമിഴിൽ- വ്യത്യസ്തതയോടെ സത്യപ്രതിജ്ഞ
text_fieldsതിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കം. മഞ്ചേശ്വരത്തു നിന്നുള്ള ലീഗ് എം.എൽ.എ പി.ബി അബ്ദുൽ റസാഖ് കന്നടയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ദേവികുളം എം.എൽ.എ എസ് രാജേന്ദ്രൻ തമിഴിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചില അംഗങ്ങൾ ദൈവനാമത്തിലും ചിലർ സഗൗരവും സത്യപ്രതിജ്ഞ ചെയ്തു. പൂഞ്ഞാറിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച പി.സി ജോർജ് ദൈവനാമത്തിൽ സഗൗരവം സത്യപ്രതിജ്ഞ ചെയത് വ്യത്യസ്തനായി. കേരള നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പിയുടെ ഒ.രാജഗോപാലൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിെല ഹൈബി ഇൗഡനും കെ മുരളീധരനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാവിലെ ഒമ്പത് മണിക്കാണ് 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളന നടപടികൾ ആരംഭിച്ചത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. സഭയുടെ നടുത്തളത്തിൽ സ്പീക്കര്‍ക്ക് അഭിമുഖമായി പ്രത്യേകം തയാറാക്കിയ പ്രസംഗപീഠത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. വള്ളിക്കുന്നിൽ നിന്നുള്ള മുസ്ലിം ലീഗ് എം.എൽ.എ പി.അബ്ദുൽ ഹമീദ് ഒന്നാമതായും ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തു.
139 പേർ എം.എൽ.എമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. സഭ നിയന്ത്രിച്ചിരുന്ന പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മ നേരത്തെ ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ 137-ാമതായി സഗൗരവം സത്യ പ്രതിജ്ഞ ചെയ്തു.
സി.പി.എം ചിഹ്നത്തിൽ മത്സരിച്ച ആറന്മുള എം.എൽ.എ വീണ ജോർജും കോതമംഗലം എംഎൽഎ ആൻറണി േജാണും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത കൊട്ടാരക്കര എം.എൽ.എ െഎഷ പോറ്റി ഇത്തവണ സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്. കൊല്ലത്ത് നിന്നുളള സി.പി.എം എം.എല്‍.എ എം. മുകേഷ് സഗൗരവം പ്രതിജ്ഞ ചെയ്തു.
തൃത്താലയില്‍ നിന്നുളള കോണ്‍ഗ്രസ് എം.എല്‍എ. വിടി ബൽറാമും സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും പട്ടാമ്പിയില്‍ നിന്നുളള സി.പി.ഐ എം.എൽ. എയുമായ മുഹമ്മദ് മുഹ്‌സിനും സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.