അതിരപ്പിള്ളി പദ്ധതി തടയും –പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി
text_fieldsതൃശൂര്‍: എന്തുവിലകൊടുത്തും അതിരപ്പിള്ളി പദ്ധതി യാഥാര്‍ഥ്യമാക്കുന്നത് തടയുമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി. പദ്ധതി നടപ്പാക്കിയേ അടങ്ങൂയെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 32 ശതമാനം പ്രസരണനഷ്ടം കുറച്ചാല്‍ത്തന്നെ പദ്ധതി ആവശ്യമില്ല. എല്‍.ഇ.ഡി ബള്‍ബുകള്‍ കൂടുതലായി വിതരണം ചെയ്താലും ഇത് സാധ്യമാകും. 100 കോടി ചെലവാക്കി ഒരുകോടി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്താല്‍ പദ്ധതിവഴി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ മൂന്നിരട്ടി ലാഭിക്കാം. ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിസ്ഥിതി സൗഹൃദ വികസനം വേണമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാറും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കോര്‍പറേറ്റ് നയങ്ങള്‍തന്നെയാണ് മുന്നോട്ടുവെക്കുന്നത്. പശ്ചിമഘട്ട സംരക്ഷണസമിതിയുടെ ജില്ലാ സമ്മേളനം ഈമാസം അഞ്ചിന് ഉച്ചക്ക് രണ്ടിന് സംസ്ഥാന ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകരായ ടി.കെ. വാസു, കെ. ശിവരാമന്‍, ബള്‍ക്കിസ് ബാനു, ടി.കെ. നവീനചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.