വര്‍ഗീയധ്രുവീകരണം ചെറുക്കാന്‍ സര്‍ക്കാര്‍ ഇടപെടണം –കാന്തപുരം
text_fieldsതിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ആഴത്തില്‍ വേരോടുന്ന സാഹചര്യത്തില്‍ അത് ചെറുക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഭൂരിപക്ഷ-നൂനപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ ഉചിതമായ ശ്രമങ്ങള്‍ വേണം. അസഹിഷ്ണുത വലിയ തോതില്‍ വ്യാപിക്കുകയാണ്. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പദ്ധതികള്‍ വേണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രവാസികാര്യ വകുപ്പ് പുന$സ്ഥാപിക്കാന്‍ സംസ്ഥാനം സമ്മര്‍ദം ചെലുത്തണം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കണം. കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് പുന$സ്ഥാപിക്കണം.
അനാഥാലയങ്ങളെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്‍െറ പരിധിയില്‍പെടുത്തുമ്പോള്‍ സ്ഥാപന നടത്തിപ്പിലുണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രഫ. കെ.എം.എ. റഹീം, എ. സൈഫുദ്ദീന്‍ ഹാജി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.