രക്തത്തില്‍ കുളിച്ച് വില്‍ന; ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍
text_fieldsതലശ്ശേരി: കൗണ്ടറില്‍ തങ്ങളോടൊപ്പം സംസാരിച്ചിരുന്ന വില്‍ന പൊടുന്നനെ നിലത്തേക്ക് തെറിച്ചുവീഴുന്നതും രക്തം ചിതറിത്തെറിക്കുന്നതും കണ്ട് സഹപ്രവര്‍ത്തകര്‍ ഞെട്ടിത്തരിച്ചു. സംഭവിച്ചതെന്തെന്നറിയാതെ അല്‍പസമയം പരിഭ്രാന്തരായി നിന്ന അവര്‍ക്ക് മുന്നില്‍ ജീവനുവേണ്ടി പിടയുകയായിരുന്നു വില്‍ന.
ദുരന്തത്തിന് ദൃക്സാക്ഷിയായ രജിഷക്ക് ഭീതി വിട്ടുമാറിയിട്ടില്ല. ഇരുവരും ഓഫിസിലിരുന്ന് ജോലി തുടങ്ങുന്നതിനിടയിലാണ് വെടിയുണ്ട വില്‍നയുടെ തലതകര്‍ത്ത് പാഞ്ഞുപോയത്. വെടിയൊച്ച കേട്ട് ഓടിയത്തെിയ മറ്റ് ജീവനക്കാര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന വില്‍നയെയും ഒപ്പം മുഖത്തും മുടിയിലും ചോരയുമായി നില്‍ക്കുന്ന രജിഷയെയുമാണ് കണ്ടത്.
ഐ.ഡി.ബി.ഐ ബാങ്കില്‍ പൊലീസ് എത്തുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഹരീന്ദ്രന്‍ നിര്‍വികാരനായിരുന്നു. തന്‍െറ അശ്രദ്ധയിലുണ്ടായ ദുരന്തത്തിന്‍െറ ഞെട്ടലിലായിരുന്നു ഹരീന്ദ്രന്‍. ‘എന്ത് സംഭവിച്ചുവെന്നും വെടിപൊട്ടിയത് എങ്ങനെയാണെന്നും ഒരു നിശ്ചയവുമില്ല’ ഹരീന്ദ്രന്‍െറ പൊലീസിനോടുള്ള ആദ്യ പ്രതികരണം ഇതായിരുന്നു.
ബാങ്ക് ജീവനക്കാര്‍ക്ക് ഹരീന്ദ്രനെക്കുറിച്ച് എതിരഭിപ്രായമില്ല. ‘എല്ലാവരോടും നന്നായി മാത്രം പെരുമാറുന്ന വ്യക്തി’ അതാണ് ജീവനക്കാരുടെ അഭിപ്രായം. വിമുക്ത ഭടനായ അദ്ദേഹം മൂന്നുവര്‍ഷമായി ഐ.ഡി.ബി.ഐ തലശ്ശേരി ശാഖയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ഡബിള്‍ ബാരല്‍ ഗണ്ണില്‍ വെടിയുണ്ട നിറച്ച ശേഷം സേഫ്റ്റി ലോക്ക് ചെയ്യവെയാണ് വെടിപൊട്ടിയതെന്നാണ് ഹരീന്ദ്രന്‍ പൊലീസിനോട് പറഞ്ഞത്. എല്ലാ ദിവസവും തോക്കില്‍ ബുള്ളറ്റ് നിറക്കുകയും പ്രവര്‍ത്തന ക്ഷമമാണെന്ന് പരിശോധിക്കുകയും ചെയ്യുന്നത് പതിവാണത്രേ. സംഭവമറിഞ്ഞ് വന്‍ജനങ്ങളാണ് സ്ഥലത്തത്തെിയത്.
പകല്‍ ഡ്യൂട്ടി കഴിഞ്ഞ് തോക്കില്‍ നിന്നും വെടിയുണ്ട പുറത്തെടുത്ത ശേഷം തോക്കും വെടിയുണ്ടയും ഖജാനയിലാണ് സൂക്ഷിക്കുന്നത്. പതിവു പോലെ രാവിലെ 9.45 ന് ലോക്കറില്‍ നിന്നും തോക്കും വെടിയുണ്ടകളും പുറത്തെടുത്തു. തുടര്‍ന്ന് വെടിയുണ്ടകള്‍ തോക്കില്‍ നിറച്ചു. സേഫ്റ്റി ലോക്ക് ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് ഹരീന്ദ്രന്‍ പൊലീസിന് നല്‍കിയ മൊഴി. ഖജാനയുടെ രണ്ട് മീറ്റര്‍ അകലത്തിലാണ് മരിച്ച വില്‍നയും സഹപ്രവര്‍ത്തകരായ മറ്റ് രണ്ട് വനിതകളും ജോലി ചെയ്തിരുന്നത്.
ഭര്‍ത്താവ് സംഗീതിനൊപ്പം മുംബൈയില്‍ നിന്നും വില്‍ന ഒരു മാസം മുമ്പാണ് നാട്ടിലത്തെിയത്. സംഗീതിന്‍െറ പിതാവ് വര്‍ഷങ്ങളായി മുംബൈയില്‍ വ്യാപാര സ്ഥാപനം നടത്തി വരുകയായിരുന്നു. സംഗീത് കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അടുത്തിടെയാണ് ജോലിയില്‍ കയറിയത്. വ്യാഴാഴ്ച രാവിലെ പുന്നോലിലെ ഭര്‍തൃ ഗൃഹത്തില്‍ നിന്നാണ് വില്‍ന ജോലി സ്ഥലത്ത് എത്തിയത്.
ആളുകള്‍ക്ക് ഹാനിയുണ്ടാക്കുന്ന വിധം തോക്കുകളില്‍ തിര നിറക്കാനോ പരിശോധിക്കാനോ പാടില്ളെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത് ലംഘിച്ചാണ് ഐ.ഡി.ബി.ഐ സെക്യൂരിറ്റി ജീവനക്കാരന്‍ തോക്കില്‍ തിരനിറച്ചതെന്ന് തലശ്ശേരി സി.ഐ പി.എം. മനോജ് പറഞ്ഞു. ഇയാളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.