ഒ രാജഗോപാലിെൻറ വോട്ട് സി.പി.എം – ബി.െജ.പി ബന്ധത്തിന് തെളിവ് –സുധീരൻ
text_fieldsതിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.ശ്രീരാമകൃഷ്ണന് ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ വോട്ട് ചെയ്തത് യാദൃശ്ചികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ഇതിലൂടെ സി.പി.എം – ബി.െജ.പി ബന്ധമാണ് പ്രകടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ ഒ.രാജഗോപാൽ എകെജി സെൻററിലെത്തി പിണറായി വിജയനെ അനുമോദിച്ചത് കൗതുകത്തോടെയാണ് കേരളം കണ്ടത്. മനസാക്ഷിയുടെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്തതെന്നാണ് രാജഗോപാൽ പറയുന്നത്. എന്നാൽ ഇത് യാദൃശചികമല്ല. ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് അവർ പറഞ്ഞില്ല. വോട്ട് ചെയ്താൽ സ്വീകരിക്കുമെന്നത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിെൻറ സൂചനയാണെന്നും സുധീരൻ പറഞ്ഞു. സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വോട്ട് ചെയ്യുേമ്പാൾ പാളിച്ച സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ േവാട്ട് ചോർന്നത് ചൂണ്ടിക്കാട്ടിയപ്പോൾ സുധീരൻ പറഞ്ഞു. വോട്ട് ചോർന്നത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല പറഞ്ഞിട്ടുണ്ട്. അതിനു ശേഷം തീരുമാനം പറയാമെന്നും സുധീരൻ കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ആദ്യം നടത്തിയ പ്രസ്താവനയുണ്ടാക്കിയ ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.