സി.പി.എം -ബി.ജെ.പി കൂട്ടുകെട്ട് വ്യക്തമായി –സുധീരന്
text_fieldsതിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എം. എല്‍. എ ഒ. രാജഗോപാല്‍ ഇടതുസ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയതിലൂടെ സി.പി. എം-ബി.ജെ.പി കൂട്ടുകെട്ട് വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. ഇത് യാദൃച്ഛികമല്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ചതിന് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ രാജഗോപാല്‍ നേരിട്ട് എ.കെ.ജി സെന്ററിലത്തെി പിണറായിയെ കണ്ടിരുന്നു. ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷം തയാറായി. എന്നാല്‍ ഇങ്ങനെ പറയാന്‍ സി.പി.എം തയാറാകാഞ്ഞത് എന്തുകൊണ്ടാണ്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ആദ്യപ്രസ്താവനയുടെ ഫലമായി ഉണ്ടായ കെടുതികള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.