മണിയുടെ മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍
text_fieldsതിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ അന്വേഷണം നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ പിന്നീട് അന്വേഷണം തകിടം മറിക്കുന്ന നിലയിലായി.
കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല.
ഇത് 100 ശതമാനം ആസൂത്രിത കൊലപാതകമായിരുന്നെന്ന് വ്യക്തമാണ്.മെഥനോള്‍ ഉള്ളില്‍ച്ചെന്നെന്ന് അന്വേഷണത്തില്‍ പറയുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുകയും മറ്റും ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ സ്വാഭാവിക മരണം എന്നതിലേക്ക് എത്തുന്നതിനുള്ള പൊലീസിന്‍െറ ശ്രമം അംഗീകരിക്കാനാകില്ല.
മണിയുടേത് സ്വാഭാവിക മരണമല്ലെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് പരാതി നല്‍കുന്നതിനായി മുഖ്യമന്ത്രിയെ കാണുന്നതിനായി എത്തിയതെന്നും ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറഞ്ഞു.മന്ത്രി എ.സി. മൊയ്തീന്‍, ചാലക്കുടി എം.എല്‍.എ ബി.ഡി. ദേവസി, മുന്‍ സ്പീക്കര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ഏതാനും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.