വിവാദ സ്വാമിക്ക് മിച്ചഭൂമി: വിജിലന്‍സ് കേസില്‍ വിധി ഇന്ന്
text_fieldsമൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന് ബിനാമി ബന്ധമുള്ള സ്ഥാപനത്തിന് മിച്ചഭൂമിയില്‍ ഹൈടെക്ക് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ശനിയാഴ്ച വിധി പറയും.
കേസ് സംബന്ധിച്ച വാദം വെള്ളിയാഴ്ച പൂര്‍ത്തിയായി. സര്‍ക്കാറിന് നഷ്ടം വന്നിട്ടില്ളെന്നുകാണിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ വിശദമായ വാദമാണ് നടന്നത്. മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, അന്നത്തെ റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മത്തേ, സ്ഥലമുടമ സന്തോഷ് മാധവന്‍, ഐ.ടി കമ്പനിയായ ആര്‍.എം.ഇസഡ്.
ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍െറ മാനേജിങ് ഡയറക്ടര്‍ ബി.എം. ജയശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കോടതിയില്‍ പരാതി വന്നത്. വ്യവസായമന്ത്രിയെക്കുറിച്ചും പരാമര്‍ശം വന്നിരുന്നു. പൊതുപ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹരജി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.