കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ ഏകീകരിച്ചു
text_fieldsമഞ്ചേരി: കാലാവധി തീര്‍ന്നതിന് ശേഷം അഞ്ചു വര്‍ഷവും 30 ദിവസവും കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനായി സംസ്ഥാനത്ത് ഏകീകൃത നടപടിക്രമം നടപ്പില്‍ വരുത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സര്‍ക്കുലറിറക്കി. കാലാവധി കഴിഞ്ഞ് ലൈസന്‍സുകള്‍ പുതുക്കുമ്പോള്‍ ആവശ്യമായ അപേക്ഷാഫോറം, സര്‍ട്ടിഫിക്കറ്റുകള്‍, ഏറ്റവും പുതിയ ഫോട്ടോ, കാലാവധി തീര്‍ന്ന ലൈസന്‍സ്, ആവശ്യമായ ഫീസ് എന്നിവ സഹിതം അഡീഷണല്‍ ലൈസന്‍സിങ് അതോറിറ്റി മുമ്പാകെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 14ല്‍ നിര്‍ദേശിച്ചിട്ടുള്ള അപേക്ഷയും ഫീസും രേഖകളും വേറെയും വേണം.
പുതുക്കുന്ന ഘട്ടത്തിലും അപേക്ഷകന്‍ ലേണേഴ്സ് ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം. ഇതിന് ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റിന് വിധേയമാക്കേണ്ടതില്ല. ലേണേഴ്സ് ലഭിച്ച് 30 ദിവസം കഴിഞ്ഞേ പ്രായോഗിക പരീക്ഷക്ക് ഹാജരാകാവൂ എന്ന നിബന്ധനയും മാറ്റും. അപേക്ഷ ലഭിച്ചാലുടന്‍ രേഖകള്‍ പരിശോധിച്ച് എന്‍ഡോഴ്സ്മെന്‍റ് ലേണേഴ്സ് ലൈസന്‍സ് നല്‍കണം. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് വ്യത്യസ്ത നടപടിക്രമങ്ങളണ് ലൈസന്‍സ് പുതുക്കുന്നതിന് പിന്തുടര്‍ന്നിരുന്നത്.
ഇതില്‍ പ്രായോഗികക്ഷമത ടെസ്റ്റിന്‍െറ സ്ഥലം, സമയം എന്നിവ വ്യക്തമാക്കണം. നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ കാലാവധി കഴിയാതിരിക്കുകയോ കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷം തികയാതിരിക്കുകയോ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ എന്‍ഡോഴ്സ്മെന്‍റ് കഴിഞ്ഞ് അഞ്ചു വര്‍ഷവും ഒരു മാസവും കഴിഞ്ഞ് വരികയോ ചെയ്യുന്ന ഏതെങ്കിലും അവസരത്തില്‍ ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള എല്ലാതരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും പ്രായോഗികക്ഷമതാ ടെസ്റ്റും ബാഡ്ജിന്‍െറ ടെസ്റ്റും നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.