ജിഷ വധം: രേഖാ ചിത്രം ചുരുണ്ട മുടിക്കാരെ വെട്ടിലാക്കുന്നു
text_fieldsപെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ അന്വേഷണ സംഘം പുതിയ രേഖാചിത്രം പുറത്തു വിട്ടതോടെ ചുരുണ്ട മുടിയുള്ള മഞ്ഞ നിറമുള്ള ഷര്‍ട്ട് ധരിച്ചവര്‍ വെട്ടിലാവുന്നു. ഇങ്ങനെയുള്ളവരുടെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രതിയെന്ന് പ്രചരിപ്പിക്കുന്നതാണ് ഇവര്‍ക്ക് വിനയാകുന്നത്. രേഖാ ചിത്രത്തോട് സാമ്യമുള്ള ചൊവ്വര സ്വദേശി ഫസിലിത് എന്ന യുവാവിന് ശനിയാഴ്ച അന്വേഷണ സംഘത്തിന്‍െറ പെരുമ്പാവൂരിലെ ഓഫിസില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടി വന്നു. പറവൂരിലെ തുണിക്കടയില്‍ ജോലി ചെയ്യുന്ന യുവാവ് അഞ്ചോളം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതറിഞ്ഞ് പഞ്ചായത്ത് അംഗത്തെ കൂട്ടി ഉദ്യോഗസ്ഥരുടെ മുന്നിലത്തെുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ നിരപരാധിയാണെന്ന് മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞുവിട്ടു. രേഖാ ചിത്രം പുറത്തിറങ്ങിയതിനുശേഷം പൊലീസ് ഉദ്യോഗസ്ഥരെ തേടി ഫോണ്‍ കോളുകളുടെ പ്രവാഹമാണ.് ശനിയാഴ്ച നിരവധി കോളുകളാണ് വിവിധയിടങ്ങളില്‍നിന്ന് പൊലീസിനെ തേടിയത്തെിയത്.
ജിഷയുടെ കുടുംബത്തിന് വീട്: പ്രധാന വാര്‍ക്ക കഴിഞ്ഞു
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനായി ഒരുങ്ങുന്ന വീടിന്‍െറ പ്രധാന വാര്‍ക്ക ശനിയാഴ്ച കഴിഞ്ഞു. രാവിലെ ആരംഭിച്ച പണികള്‍ ഉച്ചയോടെ തീര്‍ന്നു. മുടക്കുഴ പഞ്ചായത്തിലെ തൃക്കൈപാറയിലാണ് വീടുനിര്‍മാണം പുരോഗമിക്കുന്നത്. 45 ദിവസത്തിനുള്ളില്‍ വീടിന്‍െറ ജോലികള്‍ തീര്‍ക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാനായി തിടുക്കത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ നിര്‍മിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്. സ്വന്തമായി ഭൂമിയും വീടുമില്ലാതിരുന്ന ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ മൂന്നു സെന്‍റ് ഭൂമിയിലാണ് വീടു പണിയുന്നത്. ജിഷയായിരുന്നു ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ജിഷയുടെ അമ്മ രാജേശ്വരി അന്ന് പലരുടെയും മുന്നില്‍ കൈ നീട്ടിയെങ്കിലും അവരെല്ലാം മുഖം തിരിക്കുകയായിരുന്നു. ജിഷ കൊല്ലപ്പെടുമ്പോള്‍ നാലുനിര കല്ല് പൊക്കത്തില്‍ മാത്രമാണ് ഭിത്തി നിര്‍മാണം പൂര്‍ത്തിയായിരുന്നത് പൊളിച്ചു നീക്കിയാണ് പുതിയ പ്ളാനില്‍ വീട് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.