ജിഷയുടെ കൊലപാതകം: അന്വേഷണം ശരിയായ ദിശയിലെന്ന് ഡി.ജി.പി
text_fieldsകൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസിന്‍െറ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അന്വേഷണം മാജിക്കല്ല. പൂര്‍ണ സത്യം കണ്ടത്തൊന്‍ സമയമെടുത്തേക്കാം. ചില കേസുകള്‍ 24 മണിക്കൂറിനകം തെളിയിക്കാനായേക്കാം. മറ്റു ചിലതില്‍ മാസങ്ങള്‍തന്നെ വേണ്ടിവരാം. ജിഷയുടെ പെരുമ്പാവൂരിലെ വീടും പരിസരവും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡി.ജി.പി. വീടും പരിസരവും ഒരുമണിക്കൂറോളമെടുത്താണ് അദ്ദേഹം പരിശോധിച്ചത്. ഒൗദ്യോഗിക വാഹനം ഒഴിവാക്കിയത്തെിയ ബെഹ്റക്കൊപ്പം അന്വേഷണ സംഘത്തില്‍നിന്ന് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഡി.ജി.പി വന്നതറിഞ്ഞ് സ്ഥലം എസ്.ഐയും സംഘവും പിന്നീടത്തെി. ഞായറാഴ്ച രാവിലെ എട്ടിനാണ് കൊലപാതകം നടന്ന വീട്ടില്‍ ബെഹ്റ എത്തിയത്.പുതിയ രേഖാചിത്രം അടിസ്ഥാനപ്പെടുത്തി അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം നേരിട്ടത്തെിയതെന്നാണ് സൂചന. കൊലപാതകത്തിനുശേഷം പ്രതി പോയതെന്ന് പൊലീസ് വിശദീകരിച്ച സ്ഥലം പരിശോധിച്ച ഡി.ജി.പി, ഈ ഭാഗം തന്‍െറ മൊബൈലില്‍ പകര്‍ത്തി.കൈയില്‍ കരുതിയ ടേപ് ഉപയോഗിച്ച് വീട്ടില്‍ മൃതദേഹം കിടന്ന സ്ഥലം അളക്കുകയും ചെയ്തു. അതിനുശേഷം കുറുപ്പംപടി സ്റ്റേഷനിലത്തെിയ അദ്ദേഹം ജിഷയുടെ മാതാവിനെയും സഹോദരിയെയും ആശുപത്രിയിലും സന്ദര്‍ശിച്ചു.
ശനിയാഴ്ച രാത്രി ഉദ്യോഗസ്ഥരുമായി അന്വേഷണ പുരോഗതി ഡി.ജി.പി വിലയിരുത്തിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി ബി. സന്ധ്യ അടക്കം ഉദ്യോഗസ്ഥരുമായാണ് രാത്രി വൈകി ആലുവ പൊലീസ് ക്ളബില്‍ കൂടിക്കാഴ്ച നടത്തിയത്. നിര്‍ണായക തെളിവുകള്‍ പലതും നഷ്ടമായെന്ന നിഗമനത്തിലാണ് ഡി.ജി.പിയുമെന്നാണ് സൂചന. ഇക്കാര്യം അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുകയും ചെയ്തു.
അന്വേഷണത്തിന്‍െറ ഏത് ഘട്ടത്തിലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ സമീപിക്കാമെന്ന് വ്യക്തമാക്കിയ ബെഹ്റ സംസ്ഥാന പൊലീസിന് നിര്‍ണായകമാണ് ഈ കേസെന്നും അതിനാല്‍ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും തെളിയിച്ചേ മതിയാകൂ എന്നും സൂചിപ്പിച്ചു. വ്യക്തമായ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തില്‍ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് എ.ഡി.ജി.പിയോട് പ്രത്യേകമായും ആശയവിനിമയം നടത്തിയ ഡി.ജി.പി, അന്വേഷണ സംഘത്തില്‍ ആവശ്യമെങ്കില്‍ ഇനിയും മാറ്റം വരുത്താമെന്നും അവരോട് പറഞ്ഞു. ഏപ്രില്‍ 28നാണ് ജിഷ പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ കൊല ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.