ഉത്സവങ്ങളും ആന എഴുന്നള്ളിപ്പും ഇല്ലാതാക്കാന്‍ ഗൂഢാലോചന –കെ.ബി. ഗണേഷ്കുമാര്‍
text_fieldsതൃശൂര്‍: പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്‍െറ പേരില്‍ കേരളത്തിന്‍െറ ഉത്സവങ്ങളും ആന എഴുന്നള്ളിപ്പും ഇല്ലാതാക്കാന്‍ ഗൂഢാലോചനയും സംഘടിതശ്രമവും നടക്കുന്നതായി ആന ഉടമസ്ഥ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ. തൃശൂരില്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്സവങ്ങള്‍ക്കും ആന എഴുന്നള്ളിപ്പിനും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും പ്രായോഗിക നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കാനും ആരും എതിരല്ല. ആചാരത്തിന്‍െറയും അനുഷ്ഠാനത്തിന്‍െറയും ഭാഗമായി നടക്കുന്ന ഉത്സവാഘോഷങ്ങളില്‍നിന്നും ആനകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും പൂരങ്ങള്‍ അനാവശ്യ ധൂര്‍ത്താണെന്നും പറയുന്നവരുണ്ട്. മൃഗസ്നേഹത്തിന്‍െറയും അപൂര്‍വം ചില അപകടങ്ങളുടെയും പേരില്‍ സാമാന്യവത്കരിക്കാനാണ് ഇവരുടെ ശ്രമം. ഉത്സവാഘോഷങ്ങള്‍ ഇല്ലാതാവുന്നതിലൂടെ നാട്ടിലെ സന്തോഷവും ഒത്തുചേരലും കെടും. സമൂഹത്തെ ഛിന്നഭിന്നമാക്കാനും വിഘടിപ്പിച്ചു നിര്‍ത്താനുമാണ് ഇക്കൂട്ടരുടെ ശ്രമം. തൃശൂര്‍ പൂരം അടക്കം കേരളത്തിലെ ഉത്സവങ്ങളും ആന എഴുന്നള്ളിപ്പും സുരക്ഷിതമായി നടത്താന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്ന് ഫെഡറഷേന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം, വനം മന്ത്രിമാര്‍ക്കും നിവേദനം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.