കരിമുകില്‍ കാട്ടിലേറി ഭാവഗായകന്‍, മഞ്ഞലയില്‍ മുങ്ങി ആസ്വാദകര്‍
text_fieldsപയ്യന്നൂര്‍: മലയാളത്തിന്‍െറ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ സ്വരമാധുര്യത്തിന്‍െറ കരിമുകില്‍ കാട്ടിലേറിയപ്പോള്‍ പയ്യന്നൂരിലെ സംഗീതാസ്വാദകര്‍ക്ക് മഞ്ഞലയില്‍ മുങ്ങി തോര്‍ത്തിയ നിമിഷങ്ങള്‍. പയ്യന്നൂര്‍ സത്കലാപീഠം പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് പി. ജയചന്ദ്രന്‍ ചലച്ചിത്ര ഗാനരഥം പരിപാടി അവതരിപ്പിച്ച് ആസ്വാദകരുടെ മനംകവര്‍ന്നത്. ബിയാര്‍ പ്രസാദായിരുന്നു ഗാനരഥത്തിന്‍െറ തേരാളി.
കളിത്തോഴന്‍ എന്ന ചിത്രത്തിലൂടെ ആദ്യം പാടിയ മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി എന്ന ഗാനത്തിലൂടെയാണ് രഥം യാത്ര തുടങ്ങിയത്. പിന്നീട് ദക്ഷിണാമൂര്‍ത്തി നീലാംബരിയില്‍ ചിട്ടപ്പെടുത്തിയ ഹര്‍ഷ ബാഷ്പം ചൂടി, ആദ്യ സംസ്ഥാന അവാര്‍ഡു നേടിയ എം.എസ്.വിയുടെ സുപ്രഭാതം, വയലാറിന്‍െറ പ്രശസ്ത വരികളായ മാനത്തുകണ്ണികള്‍.... തുടങ്ങിയ ഗാനങ്ങളും കെ. രാഘവന്‍ മാസ്റ്റര്‍ കള്ളിച്ചെല്ലമ്മക്കു വേണ്ടി ചിട്ടപ്പെടുത്തിയ കരിമുകില്‍ കാട്ടിലെ... തുടങ്ങിയ ഗാനങ്ങള്‍ ഭാവ ഗായകന്‍െറ കണ്ഠത്തില്‍ നിന്ന് ഒഴുകിയത്തെി.
72ലും ശബ്ദത്തെ പ്രായം ബാധിക്കുകയില്ളെന്ന് തെളിയിച്ച് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ ശാരദാംബരം... പാടിയാണ് രഥ സഞ്ചാരം അവസാനിപ്പിച്ചത്. ജയചന്ദ്രന്‍െറ മകള്‍ ലക്ഷ്മി ജയചന്ദ്രനും രൂപയും പാടാന്‍ ഉണ്ടായിരുന്നു. വെളുത്ത കത്രീനക്കു വേണ്ടി പി. സുശീല പാടിയ പനിനീര്‍ പൂം കാറ്റിന്‍... എന്ന ഗാനമാണ് ലക്ഷ്മി പാടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.