മോഷ്ടിച്ച കാറുമായി കമിതാക്കളടക്കം മൂന്നുപേര്‍ അറസ്റ്റില്‍; പ്രധാനപ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു
text_fieldsനിലമ്പൂര്‍: മോഷ്ടിച്ച കാറുമായി പോകുന്നതിനിടെ കമിതാക്കളടക്കം മൂന്നുപേര്‍ അറസ്റ്റില്‍. സംഘത്തിലെ പ്രധാനി പൊലീസിനെ കബളിപ്പിച്ച് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു.
എറണാകുളം പുല്ളേപ്പടി ചേനക്കരക്കുന്നേല്‍ നിപുന്‍ (29), കോഴിക്കോട് കൂടരഞ്ഞി സ്വദേശി കുളമ്പില്‍ സ്വാലിഹ് (28), മാവേലിക്കര കൊറ്റേര്‍കാവ് സ്വദേശിനി മിഖാ സൂസന്‍ മാണി (26) എന്നിവരെയാണ് നിലമ്പൂര്‍ എസ്.ഐ കെ.എം. സന്തോഷും സംഘവും തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. നിപുനാണ് പിന്നീട് രക്ഷപ്പെട്ടത്.
കാറുമായി കറങ്ങവെ ചാലിയാര്‍ പഞ്ചായത്തിലെ കക്കാടംപൊയില്‍-നിലമ്പൂര്‍ റോഡില്‍ മൂലേപ്പാടത്ത് വെച്ച് ഇവര്‍ അപകടത്തില്‍പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലറിയിക്കുകയായിരുന്നു.
നിലമ്പൂര്‍ എസ്.ഐയും സംഘവും ചോദ്യം ചെയ്തപ്പോള്‍ കാറിന്‍െറ രേഖകള്‍ ഹാജരാക്കാനായില്ളെന്ന് മാത്രമല്ല, സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ബംഗളൂരുവില്‍ നിന്ന് ആറുമാസം മുമ്പ് മോഷ്ടിച്ചതാണെന്നും കണ്ടത്തെി.
കമിതാക്കളായ നിപുനും യുവതിയും ദിവസങ്ങളായി ഈ കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. നിപുന്‍െറ സുഹൃത്താണ് സ്വാലിഹ്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നിപുന്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പുലര്‍ച്ചെ 4.15 ഓടെ ബാത്ത്റൂമില്‍ കയറിയ പ്രതി ഇതിനുള്ളിലെ എക്സോസ്റ്റ് ഫാന്‍ അഴിച്ചെടുത്ത ശേഷം ഇതുവഴി രക്ഷപ്പെടുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.