"അജ് വ' തന്നെ താരം
text_fieldsമലപ്പുറം: നോമ്പ് തുറക്കാന്‍ ഏറ്റവും ആദ്യം ഉപയോഗിക്കുന്ന പഴമായ ഈത്തപ്പഴത്തിന് തന്നെയാണ് ആവശ്യക്കാരേറെ. റമദാന്‍ വിപണിയിലത്തെിയ സൗദി അറേബ്യന്‍ ഈത്തപ്പഴമായ അജ്വയാണ് ഇത്തവണയും മാര്‍ക്കറ്റിലെ താരം. കിലോക്ക് 2500 ആണ് കറുത്ത് മൃദുവായിരിക്കുന്ന ഈയിനത്തിന്‍െറ വില. റമദാന്‍ വ്രതത്തിന് മാത്രമായി വിവിധ പേരുകളില്‍ മുപ്പതിലധികം ഇനങ്ങളാണ് വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയിട്ടുള്ളത്. വ്രതം തുടങ്ങിയതോടെ ഈത്തപ്പഴ വിപണി രാവിലെ മുതല്‍തന്നെ സജീവമാണ്.
സൗദിക്ക് പുറമെ ഇറാന്‍, മൊറോക്കോ, ഖത്തര്‍, ഒമാന്‍, സിറിയ, ടുണീഷ്യ, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും പഴമത്തെുന്നുണ്ട്. മലപ്പുറം നഗരത്തില്‍ പലചരക്ക് കടകള്‍ മുതല്‍ നോമ്പ്കാലത്തെ കച്ചവടത്തിന് മാത്രമായി പ്രത്യേക ഈത്തപ്പഴമാര്‍ക്കറ്റുകള്‍ വരെയുണ്ട്. സാധാരണ കടകളില്‍ കിലോക്ക് 60 മുതല്‍ 380 രൂപ വരെയുള്ള പഴങ്ങള്‍ വില്‍ക്കുമ്പോള്‍ പ്രത്യേക മാര്‍ക്കറ്റുകളില്‍ 2500 മുതല്‍ താഴേക്കാണ് വില. കോട്ടക്കല്‍ നഗരത്തില്‍ ഈത്തപ്പഴത്തിന് മാത്രമായുള്ള സ്റ്റാളുകളില്‍ നല്ല തിരക്കനുഭവപ്പെടുന്നതായി കച്ചവടക്കാര്‍ പറയുന്നു.
നോമ്പുതുറകള്‍ക്കും മറ്റുമായി വില കൂടിയ ഇനമായ അജ്വ മുതലുള്ള ഇനങ്ങള്‍ തേടിയാണ് ഏറെയും ഉപഭോക്താക്കളത്തെുന്നത്. അജ്വ രണ്ടാംതരം കിലോക്ക് 1800, അമ്പര്‍ -1700, മജ്ദൂള്‍ -1500, സെഗായ് ഒന്നാംതരം -1100, രണ്ടാംതരം -600, സഫാവി ഒന്നാംതരം -900, രണ്ടാം തരം -600, മൂന്നാംതരം -300, നബൂസ് സുല്‍ത്താന്‍ -550, മബ്റൂം നാലാം തരം -300 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.
തേന്‍ ചേര്‍ത്തും സെയ്ത്തൂന്‍ എണ്ണ ചേര്‍ത്തുമുള്ള ഇനങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. രാജസ്ഥാനില്‍നിന്നുള്ള പഴം അപൂര്‍വമായി ചില മാര്‍ക്കറ്റുകളില്‍ ഉണ്ടെന്നതാണ് ഏക ഇന്ത്യന്‍ സാന്നിധ്യം. ഗള്‍ഫ് രാജ്യങ്ങളിലേതിന് സമാനമായി റമദാന്‍ കാലത്തേക്ക് പ്രത്യേക വിലക്കിഴിവും ചില ഇനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സാധാരണ മാര്‍ക്കറ്റിനെ അപേക്ഷിച്ച് റമദാനത്തെിയതോടെ ദിനേന 60 കിലോ മുതല്‍ 140 കിലോ വരെ വില്‍പ്പനയുണ്ടെന്ന് മലപ്പുറം നഗരത്തിലെ കച്ചവടക്കാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.