കോണ്‍ഗ്രസിന് വേണ്ടത് ചങ്കൂറ്റമുള്ള നേതൃത്വം –വി.ഡി. സതീശന്
text_fieldsമണ്ണാര്‍ക്കാട്: തെറ്റ് ചൂണ്ടിക്കാട്ടാന്‍ ചങ്കൂറ്റമുള്ള നേതൃത്വമാണ് ഇനി കോണ്‍ഗ്രസില്‍ വേണ്ടതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എം.എല്‍.എ. മണ്ണാര്‍ക്കാട്ട് പി. ബാലന് സ്മാരക സമിതിയുടെ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറയിളക്കിയ തെരഞ്ഞെടുപ്പാണ് നടന്നത്. മൂന്നാമതൊരു ശക്തിയുടെ ഉദയത്തിനും ഇത് കാരണമായി. ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകള്‍ ഒരു പോലെ യു.ഡി.എഫിന് നഷ്ടപ്പെട്ടു. രോഗം മൂടിവെക്കാതെ ശരിയായ കാരണം കണ്ടത്തെി ചികിത്സിക്കുകയാണ് വേണ്ടതെന്നും വോട്ടുചോര്‍ച്ചക്ക് കാരണം താഴത്തെട്ടിലുള്ള പ്രവര്ത്തകരല്ളെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാറായിരുന്നെങ്കിലും അവസാന നാളുകളിലെ അഴിമതി ആരോപണങ്ങളും വിവാദ ഉത്തരവുകളും പോസിറ്റീവ് മുഖം നെഗറ്റീവാക്കി. ഭയമുള്ള നേതാക്കന്മാരുടെ കാലമാണിതെന്നും വ്യക്തിപരമായ ലാഭനഷ്ടം നോക്കി സംസാരിക്കുന്നവരായി അവര്‍ മാറിയെന്നും പി. ബാലനെപോലെയുള്ള നിര്‍ഭയനായ നേതാവിനെയാണ് ഇന്നാവശ്യമെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.