എലത്തൂരില്‍ ബാധിച്ചത് സെറിബ്രല്‍ മലേറിയ അല്ളെന്ന് ആരോഗ്യവകുപ്പ്
text_fieldsകോഴിക്കോട്: എലത്തൂരിലെ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ബാധിച്ചത് സെറിബ്രല്‍ മലേറിയ അല്ളെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍.എല്‍. സരിത അറിയിച്ചു. സെറിബ്രല്‍ മലേറിയക്ക് കാരണമാവുന്ന പ്ളാസ്മോഡിയം ഫാള്‍സിപാരം എന്ന സൂക്ഷ്മാണുവാണ് ഇവരുടെ രക്തത്തില്‍ കണ്ടത്തെിയിട്ടുള്ളത്.
എന്നാല്‍, നേരത്തേ രോഗനിര്‍ണയം നടത്തിയതിനാല്‍ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ എന്ന അവസ്ഥയിലേക്ക് രോഗികളാരും എത്തിയിട്ടില്ളെന്നും, സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡി.എം.ഒ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാധാരണ കേരളത്തിനുപുറത്തുപോയവര്‍ക്കാണ് ഈ അസുഖം വരുന്നത്.
രോഗംബാധിച്ചവരാരെങ്കിലും കേരളത്തിനുപുറത്തുപോയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഫാള്‍സിപാരം മലേറിയ റിപ്പോര്‍ട്ട് ചെയ്തതിനത്തെുടര്‍ന്ന് ജില്ലയിലെങ്ങും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.
രോഗം റിപ്പോര്‍ട്ട് ചെയ്ത എലത്തൂരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സജീവമായി ബോധവത്കരണവും കൊതുകുനിവാരണവും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.