മുട്ടത്തൊടി ബാങ്കിലെ തട്ടിപ്പ്: പണയംവെച്ചത് 20 കിലോ മുക്കുപണ്ടം
text_fieldsകാസര്‍കോട്: മുട്ടത്തൊടി സഹകരണ ബാങ്കില്‍നിന്ന് 4.06 കോടിയോളം രൂപ തട്ടിയെടുക്കാന്‍ 20 കിലോഗ്രാമോളം മുക്കുപണ്ടം പണയം വെച്ചതായാണ് അന്വേഷണസംഘത്തിന്‍െറ കണ്ടത്തെല്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പൊലീസ് ഒരുകേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
ബാങ്കിന്‍െറ നായന്മാര്‍മൂല ബ്രാഞ്ചില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 50ഓളം പേര്‍ പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാനഗര്‍ ബ്രാഞ്ചില്‍നിന്നുമാത്രം 3.70 കോടി രൂപ വ്യാജ സ്വര്‍ണപ്പണയത്തിലൂടെ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടത്തെി.
വിദ്യാനഗര്‍ ശാഖാമാനേജര്‍ ടി.ആര്‍. സന്തോഷ് കുമാറിന്‍െറ കാഞ്ഞങ്ങാട് കോട്ടപ്പാറ കൊടവലം റോഡിലെ വീട്ടിലാണ് കാസര്‍കോട് സി.ഐ പ്രമോദനും സംഘവും റെയ്ഡ് നടത്തിയത്.
തട്ടിപ്പ് കണ്ടത്തെിയതിനെ തുടര്‍ന്ന് ഭരണസമിതി സസ്പെന്‍ഡ് ചെയ്ത സന്തോഷ്കുമാര്‍ ഒളിവിലാണ്. ഇയാളുടെ ഭാര്യ രേഖയെ പൊലീസ് ചോദ്യംചെയ്തു. സന്തോഷ്കുമാര്‍ നേരത്തേ എടനീര്‍ ബ്രാഞ്ചില്‍ മാനേജറായിരിക്കെ സ്വര്‍ണപ്പണയത്തിന് കണക്കിലധികം തുക വായ്പയായി നല്‍കിയതിന് ലഭിച്ച മെമ്മോയും വീട്ടില്‍നിന്ന് കണ്ടെടുത്തു.
ഭാര്യ അറിയാതെ അവരുടെപേരില്‍ സന്തോഷ് കുമാര്‍ വിദ്യാനഗര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നതായും ഇതിലുണ്ടായിരുന്ന 56 ലക്ഷം രൂപയുടെ നിക്ഷേപം ജൂണ്‍ ഒന്നിന് പിന്‍വലിച്ചതായും പരിശോധനയില്‍ കണ്ടത്തെി. ഇടപാടില്‍ ഭാര്യക്ക് പങ്കുണ്ടെന്ന് കണ്ടത്തെിയാല്‍ അവരെയും പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.
മുക്കുപണ്ടം പണയംവെച്ച് 25 ലക്ഷം രൂപ വായ്പയെടുത്ത ഇടപാടുകാരില്‍ ഒരാള്‍കൂടി പൊലീസിന്‍െറ വലയിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റു രണ്ടുപേരുടെ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍ ഒന്നിന് മുക്കുപണ്ടം പണയംവെച്ച് ഏഴു ലക്ഷം രൂപ വായ്പയെടുക്കാന്‍ നടത്തിയ ശ്രമം ബാങ്കിലെ ചില ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണമാരംഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പിടിയിലായ ബാങ്ക് അപ്രൈസര്‍ നീലേശ്വരം പേരോലിലെ ടി.വി. സത്യപാലന്‍ (45), മുക്കുപണ്ടം പണയംവെച്ച സിറ്റിസണ്‍ നഗര്‍ കപ്പണയിലെ കെ.എ. അബ്ദുല്‍ മജീദ് (34), ഭീമനടിയിലെ ജയരാജന്‍ (45) എന്നിവര്‍ റിമാന്‍ഡിലാണ്.
തട്ടിപ്പിന്‍െറ സൂത്രധാരന്മാരിലൊരാളെന്ന് സംശയിക്കുന്ന മറ്റൊരു അപ്രൈസറും പിടിയിലായ സത്യപാലന്‍െറ സഹോദരനുമായ ടി.വി. സതീശന്‍ പൊലീസിന്‍െറ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.