സി.പി.എം അക്രമം അന്വേഷിക്കാന്‍ ദേശീയ കമീഷനുകള്‍ വരും: കുമ്മനം
text_fieldsന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ വനിതാ കമീഷനും ദേശീയ ബാല കമീഷനും കേരളത്തിലത്തെുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുണ്ടായ അക്രമത്തെക്കുറിച്ച് തങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കുമ്മനം പറഞ്ഞു.
കേരളത്തിന്‍െറ സമഗ്രവികസനത്തിനായി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ച് പദ്ധതി രൂപരേഖ തയാറാക്കി കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിക്കുമെന്നും തിരുവനന്തപുരത്തെ പരിപാടിക്ക് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് എത്തുമെന്നും കുമ്മനം പറഞ്ഞു.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വികസന സെമിനാറുകള്‍ സംഘടിപ്പിക്കും. ഇതില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് മന്ത്രാലയങ്ങള്‍ സമര്‍പ്പിച്ച് പദ്ധതി നടപ്പാക്കാനായി സമ്മര്‍ദം ചെലുത്തും. ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഇത് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.