കോണ്‍ഫറന്‍സ് ഹാള്‍ ക്ളാസ്മുറി; കലക്ടര്‍ അധ്യാപകന്‍
text_fieldsകോഴിക്കോട്: കോടതി ഉത്തരവിനത്തെുടര്‍ന്ന് പൂട്ടി, കലക്ടറേറ്റിലത്തെിയ മലാപ്പറമ്പ് യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അധ്യാപകനായത് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ക്ളാസ്മുറിയും കലക്ടര്‍ അധ്യാപകനുമായത്. മലാപ്പറമ്പ് എ.യു.പി സ്കൂള്‍ പൂട്ടിയതിനത്തെുടര്‍ന്ന്, സ്കൂള്‍ വാഹനത്തില്‍ നേരെ കലക്ടറേറ്റിലേക്കാണ് വിദ്യാര്‍ഥികളെ കൊണ്ടുവന്നിരുന്നത്.
കോണ്‍ഫറന്‍സ് ഹാളിലത്തെിയപ്പോള്‍ അന്ധാളിപ്പായിരുന്നു കുട്ടികളുടെ മുഖത്ത്. ഏതോ വലിയ ലോകത്ത് എത്തിപ്പെട്ടതുപാലെ. അവര്‍ക്കുമുന്നില്‍ ജില്ലാ കലക്ടറത്തെി. ‘ലോകത്ത് ഏറ്റവും പ്രധാനമായത് പണമല്ല, ഭൂമി നമ്മുടെ അമ്മയാണ്; കച്ചവട വസ്തുവല്ല, വിദ്യാധനം സര്‍വ ധനാല്‍ പ്രധാനം എന്നീ കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ വെക്കണമെന്നായിരുന്നു കലക്ടറുടെ ക്ളാസ്. ക്ളാസെടുത്തത് ജില്ലാ കലക്ടറാണെന്നും അദ്ദേഹത്തിന്‍െറ സംരക്ഷണത്തിലാണ് ഇനി നിങ്ങളുടെ പഠനമെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ കുട്ടികളെ ഓര്‍മിപ്പിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണനും സംസാരിച്ചു. കുട്ടികള്‍ എല്ലാം കൈയടിച്ച് സ്വീകരിച്ചു.
ബുധനാഴ്ച വൈകീട്ട് 3.45ന് സ്കൂള്‍ വിട്ട ഉടനെ, മഴയിലാണ് കുട്ടികള്‍ ജില്ലാ കലക്ടറുടെ കൈപിടിച്ച് തങ്ങളുടെ പ്രിയ സ്കൂളിന്‍െറ പടിയിറങ്ങിയത്. കലക്ടറേറ്റിലെ എന്‍ജിനീയേഴ്സ് കോണ്‍ഫറന്‍സ് ഹാളിലായിരിക്കും അടുത്തദിവസം മുതല്‍ ക്ളാസുകള്‍ നടക്കുകയെന്ന് കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു. ഇതിനായി ഇവിടെ പ്രവൃത്തികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.